ഇ സിഗരറ്റ് നിരോധിച്ചു

Posted on: February 25, 2016 8:25 pm | Last updated: February 27, 2016 at 2:47 pm
SHARE

e-cigaretteദോഹ: ഖത്വറില്‍ ഇ സിഗരറ്റുകളുടെ വില്‍പ്പനയും കൈവശം വെക്കലും നിരോധിച്ചു. ആരോഗ്യ മന്ത്രാലയത്തിലെ നണ്‍ കമ്യൂനിക്കബിള്‍ ഡിസീസ് ഡിപാര്‍ട്ട്‌മെന്റ് മേധാവി ഡോ. ഖുലൂദ് അല്‍ മുത്വവ്വയാണ് ഇക്കാര്യം അറിയിച്ചത്.
2014ലെ മന്ത്രിസഭാ ഉത്തരവിലൂടെ ഖത്വറില്‍ ഇ സിഗരറ്റ് നിരോധിച്ചിരുന്നു. ഈ വിഷയത്തില്‍ ജി സി സി കരാറിലും ഖത്വര്‍ ഭാഗമായിട്ടുണ്ട്. ഇ സിഗരറ്റുകള്‍ വില്‍ക്കരുതെന്ന് എല്ലാ സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഫാര്‍മസികള്‍ക്കും നിര്‍ദേശം നല്‍കുകയാണ്. രാജ്യത്തേക്ക് ഇ സിഗരറ്റ് കൊണ്ടുവരാന്‍ അനുവദിക്കരുതെന്ന് കാണിച്ച് വിമാനത്താവളം, തുറമുഖം, അതിര്‍ത്തി പോസ്റ്റ് എന്നിവിടങ്ങളിലെ കസ്റ്റംസ് വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തേക്ക് ഇതുകൊണ്ടുവരികയോ മറ്റ് രാജ്യങ്ങളിലെ കമ്പനികള്‍ക്ക് ഓര്‍ഡര്‍ നല്‍കുകയോ ചെയ്യരുത്. അത്തരം ഉത്പന്നങ്ങള്‍ പിടിച്ചെടുക്കാന്‍ കസ്റ്റംസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇ സിഗരറ്റുകളുടെ പ്രത്യാഘാതങ്ങള്‍ കണ്ടെത്താന്‍ ജി സി സി പഠനസമിതിയെ നിയോഗിച്ചിട്ടുണ്ട്.
ഇ സിഗരറ്റ് കൈവശം വെക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here