ലാവ്‌ലിന്‍: സര്‍ക്കാറിന്റെ പുനഃപരിശോധനാ ഹരജിക്കെതിരെ ഹരജി

Posted on: February 25, 2016 2:05 pm | Last updated: February 25, 2016 at 2:05 pm
SHARE

pinarayiകൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിക്കെതിരെ മുന്‍ ഊര്‍ജ സെക്രട്ടറിയും കേസിലെ പ്രതിയുമായ എ. ഫ്രാന്‍സിസ് ഹരജി നല്‍കി. ഈ ആവശ്യമുന്നയിച്ച് സംസ്ഥാന സര്‍ക്കാരിനു കോടതിയെ സമീപിക്കാന്‍ അവകാശമില്ലെന്നും സിബിഐക്ക് മാത്രമേ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിക്കാന്‍ അവകാശമുള്ളൂവെന്നുമാണ് ഹര്‍ജിക്കാരന്റെ വാദം.

പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ തിരുവനന്തപുരം സിബിഐ കോടതിയുടെ ഉത്തരവ് ശരിയല്ലെന്ന സര്‍ക്കാരിന്റെ വാദത്തില്‍ കഴമ്പുണ്ടെന്ന് ഹരജിയുടെ പ്രാഥമിക വായനയില്‍തന്നെ വിലയിരുത്താമെന്ന് കോടതിയുടെ ഇടക്കാല ഉത്തരവില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here