Connect with us

Kerala

നികുതി പിരിവിലെ വീഴ്ച്ച; സംസ്ഥാനത്തിന് നഷ്ടം 1,771.71 കോടി

Published

|

Last Updated

തിരുവനന്തപുരം: നികുതി പിരിവില്‍ വീഴ്ചവരുത്തിയതുമൂലം സംസ്ഥാനത്തിന് 1,771.71 കോടി രൂപയുടെ നഷ്ടമുണ്ടായതായി സി എ ജി റിപോര്‍ട്ട്. പൊതുവില്‍പ്പന നികുതി, മൂല്യവര്‍ധിത നികുതി, കേന്ദ്ര വില്‍പ്പന നികുതി എന്നിവ പിരിക്കുന്നതിലെ വീഴ്ചയാണ് സംസ്ഥാന ഖജനാവിന് കോടികളുടെ നഷ്ടമുണ്ടാക്കിയത്. 2014-15 കാലയളവില്‍ 1,812 കേസുകളിലാണ് കുറഞ്ഞ നികുതി ഈടാക്കലും ക്രമക്കേടുകളും കണ്ടെത്തിയത്. അതേസമയം, കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തിന്റെ റവന്യൂവരുമാനത്തില്‍ വര്‍ധനവുണ്ടായതായും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സര്‍ക്കാരിന്റെ 2014-15 വര്‍ഷത്തെ മൊത്തം റവന്യൂ വരുമാനം 57,950.47 കോടി രൂപയാണ്.

ഇതില്‍ 73 ശതമാനം സര്‍ക്കാര്‍ നികുതി വരുമാനത്തിലൂടെയും നികുതിയേതര വരുമാനത്തിലൂടെയും സമാഹരിച്ചതാണ്. ബാക്കി 27 ശതമാനം കേന്ദ്രസര്‍ക്കാരില്‍നിന്നും വിഭാജ്യ കേന്ദ്ര നികുതികളുടെ സംസ്ഥാന വിഹിതമായും സഹായധനമായും ലഭിച്ചതാണ്. കഴിഞ്ഞവര്‍ഷം ആകെ റവന്യൂ വരുമാനം 49,176.93 കോടിയായിരുന്നു. 2015 മാര്‍ച്ചില്‍ അവസാനിച്ച സിഎജി റിപോര്‍ട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.

Latest