ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റി

Posted on: February 25, 2016 2:00 pm | Last updated: February 26, 2016 at 10:43 am

pinarayi1

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ സിബിഐ കോടതി ഉത്തരവിനെതിരേ സിബിഐ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി പരിഗണിക്കുന്നത് ഹൈക്കോടതി രണ്ടുമാസത്തേക്ക് മാറ്റിവെച്ചു. കേസ് അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതിയെ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുതെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

സിബിഐക്ക് വേണ്ടി ഹാജരാകാന്‍ സുപ്രീംകോടതിയില്‍ നിന്ന് അഭിഭാഷകന്‍ എത്തേണ്ടതിനാല്‍ കേസ് പരിഗണിക്കുന്നത് നീട്ടണമെന്ന സിബിഐ അഭിപ്രായം കൂടി പരിഗണിച്ചാണ് കോടതി കേസ് നീട്ടിയത്. റിവിഷന്‍ ഹരജിക്കെതിരെ മുന്‍ ഊര്‍ജ സെക്രട്ടറിയും കേസിലെ പ്രതിയുമായ എ ഫ്രാന്‍സിസും കോടതിയെ സമീപിച്ചിരുന്നു.