പ്രസിഡന്റായാല്‍ ഹിലാരിയെ വിചാരണ ചെയ്യും: ട്രംപ്

Posted on: February 25, 2016 9:30 am | Last updated: February 25, 2016 at 9:30 am
SHARE

trumpലാസ്‌വെഗാസ്: പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ താന്‍ അധികാരത്തിലേറിയല്‍ ഡെമോക്രാറ്റിക്ക് പ്രസിഡന്റ് സ്ഥാനാര്‍ഥി ഹിലാരി ക്ലിന്റനെ യു എസ് സ്റ്റേറ്റ് സെക്രട്ടറി ആയിരിക്കെ സ്വകാര്യ ഇ മെയില്‍ ഉപയോഗിച്ചതിന് വിചാരണ ചെയ്യുമെന്ന് റിപ്ലബിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. ഇ മെയിലുകള്‍ പുറത്തു നിന്ന് വന്നതാണെന്നും ഹിലാരി നിഷ്‌ക്കളങ്കയാണെന്ന് തോന്നുന്നില്ലെന്നും ട്രംപ് പറഞ്ഞു.
അതേ സമയം നവേഡ കാസ്‌കസില്‍ നടന്ന അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥി തിരഞ്ഞെടുപ്പില്‍ ഡോണാള്‍ഡ് ട്രംപിന് മൂന്നാം തവണയും വിജയിച്ചു. ഇവിടെ ട്രംപ് വലിയ ഭൂരിപക്ഷത്തോടെ വിജയം നേടുമെന്ന് നേരത്തെ പ്രതീക്ഷിച്ചതാണ്. 44 ശതമാനം വോട്ടുകള്‍ നേടിയാണ് ട്രംപ് മറികടക്കാനാകാത്ത ഭൂരിപക്ഷവുമായി മുന്നിട്ടുനില്‍ക്കുന്നത്. മറ്റ് സ്ഥാനാര്‍ഥികളായ മാര്‍കൊ റൂബീയൊ 30 ശതമാനം വോട്ട് നേടിയപ്പോള്‍ ടെഡ് ക്രസിന് 16 ശതമാനം വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇരുവരും ജോണ്‍, കാസിച് , ബെന്‍ കാഴ്‌സന്‍ എന്നിവരേക്കാള്‍ ഏറെ മുമ്പിലാണെന്നും ഫോക്‌സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.