കുടുംബശ്രീ ലോഗോ മാറ്റിയതിനെതിരെ സി പി എം

Posted on: February 25, 2016 9:17 am | Last updated: February 25, 2016 at 9:17 am
SHARE

logoതിരുവനന്തപുരം: കുടുംബശ്രീയുടെ നിലവിലെ ലോഗോ താമരയാക്കി മാറ്റിയതിനെതിരെ പ്രതിഷേധിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ്. കുടുംബശ്രീയെ കാവിവത്കരിക്കാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തിയത്. പഞ്ചായത്ത് ദിനാഘോഷ ചടങ്ങിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഈ ലോഗോ പ്രകാശനം ചെയ്തത്. മന്ത്രി എം കെ മുനീറിന്റെ കീഴിലാണ് കുടുംബശ്രീ മിഷന്‍ പ്രവര്‍ത്തിക്കുന്നത്. മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും അറിഞ്ഞുകൊണ്ടാണ് ഈ മാറ്റം വരുത്തിയതെന്ന് സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here