ബി ഡി ജെ എസ് ചാപിള്ള; സഖ്യത്തിനില്ലെന്ന് സുധീരന്‍

Posted on: February 25, 2016 9:13 am | Last updated: February 25, 2016 at 9:13 am

sudheeranതിരുവനന്തപുരം: ബി ഡി ജെ എസ് ചാപിള്ളയായി കഴിഞ്ഞെന്ന് കെ പി സി സി പ്രസിഡന്റ് സുധീരന്‍ പറഞ്ഞു. ബി ജെ ഡി എസുമായി ചര്‍ച്ചയ്‌ക്കോ സഖ്യത്തിനോ ഇല്ല. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വെള്ളാപ്പള്ളി പ്രശംസിച്ചത് മനസില്‍ പശ്ചാത്താപം ഉള്ളതുകൊണ്ടാകം. ആര്‍ ശങ്കറിന്റെ പ്രതിമ അനാവരണം ചെയ്ത ചടങ്ങിലേക്ക് ക്ഷണിച്ചിട്ട് മാറ്റി നിര്‍ത്തിയത് വിലകുറഞ്ഞ നടപടിയായിരുന്നു. അതാകാം ഈ പശ്ചാത്താപം. വെള്ളാപ്പള്ളി നടേശന്‍ അവസരവാദപരമായ നിലപാടുകളാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഇന്ന് പറയുന്ന അഭിപ്രായം നാളെ മാറ്റി പറയുമെന്നും സുധീരന്‍ പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ കരട് സാധ്യത പട്ടിക ഈ മാസം 29ന് തയ്യാറാക്കി സമര്‍പ്പിക്കണമെന്ന്് കെ പി സി സി ജില്ലാ ഉപസമിതികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം സംബന്ധിച്ച് പ്രാഥമിക പരിശോധന നടത്തുന്നതിന് ജില്ലകളിലേക്ക് നിയോഗിച്ചിട്ടുള്ള ഉപസമിതി അംഗങ്ങളുടെ അടിയന്തിര യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു സുധീരന്‍ ഇക്കാര്യം അറിയിച്ചത്. ജില്ലാതലങ്ങളില്‍ പ്രാഥമിക സാധ്യത പട്ടിക തയ്യാറാക്കുന്നതിന് മൂന്നംഗ സമിതിയെ യോഗം ചുമതലപ്പെടുത്തി. ഇവര്‍ ജില്ലാതലത്തില്‍ ചര്‍ച്ചകള്‍ നടത്തി ഈ മാസം 28ന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അടുത്ത മാസം ഒന്നിന്് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ എന്നിവര്‍ കരട് സാധ്യത പട്ടികക്ക് രൂപം നല്‍കും.