Connect with us

Kerala

സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കൂട്ടത്തോടെ മത്സരിക്കേണ്ടതില്ലെന്ന് സി പി എം

Published

|

Last Updated

തിരുവനന്തപുരം: ഇത്തവണ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ കൂട്ടത്തോടെ മത്സര രംഗത്തേക്ക് ഇറങ്ങേണ്ടന്ന് സി പി എം സെക്രട്ടേറിയറ്റ് . കഴിഞ്ഞ തവണ കൂട്ടത്തോടെ സെക്രട്ടേറിയയേറ്റ് അംഗങ്ങള്‍ മത്സരിച്ചത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് വിഘാതമായെന്ന് സംസ്ഥാന സമ്മേളനം വിലയിരുത്തിയിരുന്നു.

മൂന്നിലൊന്ന് അംഗങ്ങള്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന് ധാരണയിത്തിലെത്താനും അതിനു കഴിഞ്ഞില്ലെങ്കില്‍ പകുതിയില്‍ താഴെമാത്രം അംഗങ്ങള്‍ മത്സരിച്ചാല്‍ മതിയെന്നാണ് ധാരണ. നിലവില്‍ 15 നേതാക്കളാണ് സംസ്ഥാന സെക്രട്ടേറിയറ്റിലുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിടാന്‍ ജില്ലാ കമ്മിറ്റികള്‍ ഉടന്‍ ചേരാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് നിര്‍ദ്ദേശിച്ചു.
മാര്‍ച്ച് അഞ്ച് മുതല്‍ മൂന്ന് ദിവസം വോട്ടര്‍ പട്ടികയുമായി സി പി എം നേതാക്കള്‍ എല്ലാ വീടുകളിലും സന്ദര്‍ശനം നടത്തും. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാലുടന്‍ എല്‍ ഡി എഫ് യോഗവും ഉഭയകക്ഷി ചര്‍ച്ചയും നടത്തി സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. സ്ഥാനാര്‍ഥി നിര്‍ണയുവും വേഗത്തിലാക്കാന്‍ ധാരണയായിട്ടുണ്ട്.
നിലവിലെ രാഷ്ട്രീയ സാഹചര്യം എല്‍ ഡി എഫിന് അനുകൂലമാണെന്ന് സെക്രട്ടേറിയറ്റ് വിലയിരുത്തി. ഇടുക്കി ചെറുതോണിയില്‍ എം എം മണി നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു. തെരഞ്ഞെടുപ്പടുത്ത സമയത്ത് വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും പക്വതയില്ലാത്ത പ്രസ്താവനകള്‍ ഉണ്ടാവരുതെന്നും കോടിയേരി പറഞ്ഞു.
കക്ഷി വിപുലീകരണത്തില്‍ ധൃതി പിടിച്ച് തീരുമാനമെടുക്കേണ്ടതില്ലെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുമായി സഹകരിച്ച കക്ഷികളെ മുന്നണികളിലെടുക്കുന്നത് സംബന്ധിച്ച് വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തു തീരുമാനമെടുക്കാനും സെക്രട്ടറിയേറ്റില്‍ ധാരണയായി. കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ബാലകൃഷ്ണപിള്ളയടക്കമുള്ളവരുമായി ചര്‍ച്ചകള്‍ നടത്തും.

Latest