Connect with us

Business

ഗോദ്‌റെജ് അപ്ലയന്‍സസിന്റെ 5-സ്റ്റാര്‍ ഇന്‍വര്‍ട്ടര്‍ എ സി വിപണിയിലെത്തി

Published

|

Last Updated

കൊച്ചി: പ്രമുഖ ഗൃഹോപകരണ നിര്‍മാതാക്കളായ ഗോദ്‌റെജ് അപ്ലയന്‍സസ് ഇന്ത്യയിലെ ഏറ്റവും ഊര്‍ജക്ഷമതയുള്ള ഇന്‍വര്‍ട്ടര്‍ എയര്‍ കണ്ടീഷനറുകളുടെ ശ്രേണി വിപണിയിലിറക്കി. എന്‍ എക്‌സ് ഡബ്ല്യൂ എന്ന പ്രീമിയം ബ്രാന്‍ഡില്‍ പുറത്തിറക്കിയിട്ടുള്ള ഈ എസി ശ്രേണിക്ക് ഐ എസ് ഇ ഇ ആര്‍ 5.2 (ഇന്ത്യന്‍ സീസണ്‍ എനര്‍ജി എഫിഷ്യന്റ് റേഷ്യോ) റേറ്റിംഗും ലഭിച്ചിട്ടുണ്ട്. 5000 വാട്ട്, 3440 വാട്ട് എന്നിങ്ങനെ രണ്ട് ശേഷികളില്‍ എന്‍ എക്‌സ് ഡബ്ല്യൂ എസികള്‍ ലഭ്യമാണ്. വില 45,000-55,000 രൂപ റേഞ്ചിലാണ്. പത്ത് വര്‍ഷത്തെ കംപ്രസര്‍ വാറന്റിയും അഞ്ച് വര്‍ഷത്തെ കണ്ടന്‍സര്‍ വാറന്റിയും ലഭ്യമാണ്.
മികച്ച ഊര്‍ജ ക്ഷമതയുള്ള ആര്‍-290 റിഫ്രജിറന്റ് ഗ്രീന്‍ ബാലന്‍സ് ടെക്‌നോളജി ഉപയോഗിച്ചാണ് ഗോദ്‌റെജ് എന്‍ എക്‌സ് ഡബ്ല്യൂ എ സികള്‍ പുറത്തിറക്കിയിട്ടുള്ളത്. ഏറ്റവും കുറവ് ഹരിതഗ്രഹ വാതകങ്ങള്‍ പുറത്തുവിടുന്നതും ഓസോണ്‍ പാളിക്കു കേടു വരുത്താത്തതും രാജ്യത്ത് ഏറ്റവും ഊര്‍ജക്ഷതയുള്ളതുമാണ് ഗോദ്‌റെജിന്റെ പുതിയ എ സി ശ്രേണിയെന്ന് ഗോദ്‌റെജ് അപ്ലയന്‍സസ് ബിസിനസ് ഹെഡും ഇ വി പിയുമായ കമല്‍ നന്തി, പ്രോഡക്ട് ഹെഡ്-എയര്‍ കണ്ടീഷനേഴ്‌സ് അനൂപ് ഭാര്‍ഗവ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

Latest