ക്രിസ്റ്റ്യാനോ ‘സോഷ്യല്‍’ ഹിറ്റ്

Posted on: February 25, 2016 6:00 am | Last updated: February 25, 2016 at 12:33 am

Christiano-ronaldoമാഡ്രിഡ്: സോഷ്യല്‍മീഡിയയില്‍ ഏറ്റവും സ്വാധീനമുള്ള കായിക താരം റയല്‍മാഡ്രിഡിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ.
200 ദശലക്ഷം പിന്നിട്ടു ഈ പോര്‍ച്ചുഗീസുകാരന്റെ ഫോളോവേഴ്‌സിന്റെ എണ്ണം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം എന്നീ സോഷ്യല്‍മീഡിയകളിലൂടെയാണ് ക്രിസ്റ്റ്യാനോ ഈ നേട്ടം കൈവരിക്കുന്ന ആദ്യ കായിക താരമായത്. സോഷ്യല്‍മീഡിയ കണക്ക്‌വിവരങ്ങള്‍ ശേഖരിക്കുന്ന ഹൂക്കിറ്റ് ഡോട് കോം ആണ് ക്രിസ്റ്റ്യാനോയുടെ ഫോളോവേഴ്‌സ് 200 ദശലക്ഷം പിന്നിട്ടതായി കണ്ടെത്തിയത്. ഫെയ്‌സ്ബുക്കില്‍ 109.7 ദശലക്ഷം, ട്വിറ്ററില്‍ 40.7 ദശലക്ഷം, ഇന്‍സ്റ്റാഗ്രാമില്‍ 40.7 ദശലക്ഷം എന്നിങ്ങനെയാണ് ഫോളോവേഴ്‌സിന്റെ കണക്ക്.
ഫുട്‌ബോളില്‍ ക്രിസ്റ്റ്യാനോയുടെ പ്രധാന എതിരാളിയായ ലയണല്‍ മെസിക്ക് സോഷ്യല്‍മീഡിയയില്‍ 120.8 ദശലക്ഷം ഫോളോവേഴ്‌സാണുള്ളത്. മെസിയാകട്ടെ ഇതുവരെ ട്വിറ്റര്‍ എക്കൗണ്ട് തുറന്നിട്ടുമില്ല.