Connect with us

Kerala

ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് ഒന്നര ലക്ഷം ഹാജിമാര്‍

Published

|

Last Updated

കൊണ്ടോട്ടി: ഈ വര്‍ഷം ഇന്ത്യക്ക് അനുവദിച്ച ഹജ്ജ് ക്വാട്ട ഒന്നര ലക്ഷം. ഇതില്‍ 1,30,000 ഹാജിമാര്‍ കമ്മിറ്റികള്‍ മുഖേനയും 20,000 ഹാജിമാര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് കീഴിലുമായിരിക്കും ഹജ്ജിന് പുറപ്പെടുക.
സംസ്ഥാനങ്ങളിലെ മുസ്‌ലിം ജനസംഖ്യാനുപാതികമാണ് ഹജ്ജ് ക്വാട്ടകള്‍ അനുവദിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ 2001 ലെ ജനസംഖ്യാ കണക്കെടുപ്പനുസരിച്ചായിരുന്നു ക്വാട്ട നിശ്ചയിച്ചിരുന്നത്. ഈ വര്‍ഷത്തെ ഹജ്ജ് ക്വാട്ട നിശ്ചയിക്കുന്നത് 2011 ലെ ജനസംഖ്യ കണക്കെടുപ്പനുസരിച്ചായിരിക്കും. സംസ്ഥാനത്തിന് ഈ വര്‍ഷം കൂടുതല്‍ ക്വാട്ട ലഭിക്കും. 70 വയസ്സ് പൂര്‍ത്തിയായവര്‍ക്കും തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ക്കും നറുക്കെടുപ്പില്ലാതെ അവസരം നല്‍കുന്നതിനായിരിക്കും ഇത്. 70 വയസ്സ് പൂര്‍ത്തിയായവര്‍ 1,500 ഉം തുടര്‍ച്ചയായി അഞ്ച് വര്‍ഷം അപേക്ഷിച്ചവര്‍ 8726 പേരുമാണ്. ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാകുന്നതോടെ എണ്ണത്തില്‍ മാറ്റം വരും. ഈ വര്‍ഷം 10,000 പേര്‍ക്ക് കേരളത്തില്‍ നിന്ന് അവസരം ലഭിക്കുമെന്ന് വ്യക്തമായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 6222 പേര്‍ക്കാണ് അവസരം ലഭിച്ചത്.

Latest