Connect with us

National

കനയ്യ കുമാറിനെ കോടതി വളപ്പില്‍വെച്ച് മര്‍ദിച്ച അഭിഭാഷകനെ അറസ്റ്റ്‌ചെയ്തു

Published

|

Last Updated

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റിലായ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിനെ കോടതി വളപ്പില്‍വെച്ച് മര്‍ദ്ദിച്ച അഭിഭാഷകനായ വിക്രം സിംഗ് ചൗഹാനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ഫെബ്രുവരി 15നു 17നും നടന്ന നടന്ന ആക്രമണത്തിന് നേതൃത്വം കൊടുത്ത ചൗഹാനെ പൊലീസ് വിളിപ്പിച്ചിരുന്നു. ഇയാള്‍ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

പൊലീസ് കസ്റ്റഡിയിലിരിക്കെ കനയ്യയെ മൂന്നു മണിക്കൂര്‍ മര്‍ദ്ദിച്ചതായി ഒളികാമറ ഓപ്പറേഷനിലും ചൗഹാന്‍ വെളിപ്പെടുത്തി. മര്‍ദ്ദനം വെളിപ്പെടുത്തിയ യശ്പാല്‍ സിംഗിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇന്ത്യാ ടുഡേ ചാനലിന്റെ ഒളികാമറയിലാണ് ഇരുവരെയും കൂടാതെ ഓം ശര്‍മ്മ എന്ന അഭിഭാഷകനും കനയ്യയെ മര്‍ദ്ദിച്ചതായി പറഞ്ഞത്.

അഭിഭാഷകര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാന്‍ ജസ്റ്റിസ് ചെലമേശ്വര്‍ അദ്ധ്യക്ഷനായ ബെഞ്ച് അഡ്വ.പ്രശാന്ത് ഭൂഷനോട് നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് അറസ്റ്റ്. ഫെയ്‌സ്ബുക്കിലൂടെ വിവരം കൈമാറി ആസൂത്രിതമായാണ് അക്രമികള്‍ പട്യാല ഹൗസ് കോടതിയിലെത്തിയതെന്നും തെളിഞ്ഞിട്ടുണ്ട്.

---- facebook comment plugin here -----

Latest