Connect with us

Gulf

കാര്‍ഡ് ഉപയോഗിച്ച് ബില്ല് അടക്കുന്നതിന് അധിക നിരക്ക് ഈടാക്കാന്‍ പാടില്ല

Published

|

Last Updated

ദോഹ: എ ടി എം കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടക്കുന്നതിന് അധിക നിരക്ക് ഈടാക്കരുതെന്ന് വാണിജ്യ കേന്ദ്രങ്ങള്‍ക്കും ചില്ലറ വില്‍പ്പനശാലകള്‍ക്കും വാണിജ്യ മന്ത്രാലയം നിര്‍ദേശം നല്‍കി. കാര്‍ഡ് ഉപയോഗിച്ച് ബില്‍ അടക്കുന്നതിന് അധിക നിരക്ക് ഈടാക്കുന്നത് ഗുരുതര ഉപഭോക്തൃ അവകാശ ലംഘനമാണെന്നും ഇത് ബേങ്കുമായുള്ള കരാര്‍ റദ്ദാക്കപ്പെടുന്നതിന് ഇടയാക്കുമെന്നും വില്‍പ്പന ശാലകള്‍ക്ക് നല്‍കിയ വാണിജ്യ മന്ത്രാലയത്തിന്റെ സര്‍ക്കുലറില്‍ പറയുന്നു.
അധിക നിരക്ക് ഈടാക്കുന്നത് തടയുന്നതിന് ഖത്വര്‍ സെന്‍ട്രല്‍ ബേങ്കുമായി മന്ത്രാലയം ഏകോപനം നടത്തും. ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് ബില്‍ അടക്കുമ്പോള്‍ അധിക നിരക്ക് ഈടാക്കുന്നതായി മന്ത്രാലയത്തിന് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. കാര്‍ഡ് ഉപയോഗിച്ചുള്ള ബില്ലടക്കല്‍ കാഷ് അടക്കുന്നത് പോലെ തന്നെയാണ്. മാത്രമല്ല, ബേങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്താനുള്ള ഖത്വറിന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് കാര്‍ഡ് ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നത്. ജുഡീഷ്യല്‍ അധികാരമുള്ള മന്ത്രാലയത്തിലെ ഇന്‍സ്‌പെക്ടര്‍മാര്‍ ഇതുസംബന്ധിച്ച് പരിശോധന വ്യാപകമാക്കും. ലംഘകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും. സര്‍ക്കുലറിലെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുകയും എല്ലാ ജീവനക്കാര്‍ക്കും ബോധ്യപ്പെടുത്തുകയും വേണമെന്നും സ്റ്റോര്‍ മാനേജര്‍മാര്‍ക്ക് മന്ത്രാലയം കര്‍ശന നിര്‍ദേശം നല്‍കി.

---- facebook comment plugin here -----

Latest