Connect with us

Business

സെന്‍സെക്‌സ് 321 പോയിന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

Published

|

Last Updated

മുംബൈ: ഓഹരി വിപണികളില്‍ നഷ്ടം തുടരുന്നു. സെന്‍സെക്‌സ് 321.25 പോയിന്റ് നഷ്ടത്തില്‍ 23,088.93ലും നിഫ്റ്റി 90.85 പോയിന്റ് താഴ്ന്ന് 7018.70ലുമാണ് ക്ലോസ് ചെയ്തത്. 814 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1739 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

ആഗോള വിപണിയില്‍ ക്രൂഡോയില്‍ വില ഇടിഞ്ഞതാണ് വിപണികളെ ബാധിച്ചത്. ഭേല്‍, എന്‍ടിപിസി, ടാറ്റ മോട്ടോഴ്‌സ്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി, വേദാന്ത തുടങ്ങിയ ഓഹരികള്‍ വില്‍പന സമ്മര്‍ദത്തിലായിരുന്നു. അതേസമയം ബിപിസിഎല്‍ 4.5 ശതമാനം നേട്ടമുണ്ടാക്കി.

പവര്‍ഗ്രിഡ് കോര്‍പ്പറേഷന്‍, ഭാരതി എയര്‍ടെല്‍, എംആന്റ്എം, യെസ് ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയവയും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.