ഇടതുപക്ഷം ഇന്ത്യാ കഥയിലെ ദുര്‍മന്ത്രവാദിനിയെന്ന് ബിജെപി

Posted on: February 24, 2016 6:07 pm | Last updated: February 24, 2016 at 6:07 pm

meenakshi lekhiന്യൂഡല്‍ഹി: ഇന്ത്യയുടെ വികസനം ഒരു കഥയാക്കുകയാണെങ്കില്‍ അതിലെ ദുര്‍മന്ത്രവാദിനിയാണ് ഇടതുപക്ഷമെന്ന് ബിജെപി. ലോക്‌സഭയിലെ നന്ദി പ്രമേയ ചര്‍ച്ചയില്‍ സംസാരിക്കവെ ബിജെപി അംഗം മീനാക്ഷി ലേഖിയാണ് ഇടതുപക്ഷത്തെ ദുര്‍മന്ത്രവാദിനിയായി ചിത്രീകരിച്ചത്.

നമ്മളെല്ലാം കുട്ടികളായിരിക്കുമ്പോള്‍ പ്രേതങ്ങളും ദുര്‍മന്ത്രവാദിനികളുമെല്ലാമുള്ള യക്ഷിക്കഥകള്‍ കേട്ടിട്ടുണ്ട്. എല്ലാ കഥകളിലും അത്തരം കഥാപാത്രങ്ങളുണ്ടാകും. അതുപോലെ ഇന്ത്യയുടെ വിജയകഥയിലെ ദുര്‍മന്ത്രവാദിനികളാണ് ഇടത് കക്ഷികളെന്ന് മീനാക്ഷി ലേഖി പറഞ്ഞു.

തിരഞ്ഞെടുപ്പ് ആസന്നമായ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഇടതുപക്ഷം രാഷ്ട്രീയ കൊലപാതകങ്ങള്‍ നടത്തുന്നു. കാമ്പസുകളില്‍ ക്രൂരകൃത്യങ്ങള്‍ ചെയ്തിട്ട് കയ്യൂക്ക് കൊണ്ട് അവയെല്ലാം വെള്ളപൂശുകയാണ്. താലിബാന്‍ മോഡല്‍ കൊലപാതകങ്ങളാണ് ഇടതുപക്ഷം നടത്തുന്നതെന്നും മീനാക്ഷി ലേഖി പറഞ്ഞു.