ബജറ്റ് കുറിപ്പില്‍ മോദിയുടെ ചിത്രം: പാലക്കാട് നഗരസഭയില്‍ സംഘര്‍ഷം

Posted on: February 24, 2016 4:44 pm | Last updated: February 24, 2016 at 4:44 pm
SHARE

palakkad-nagarasabhaപാലക്കാട്: ബജറ്റ് അവതരണ കുറിപ്പിന്റെ പുറംചട്ടയില്‍ നരേന്ദ്ര മോദിയുടെ ചിത്രം പ്രസിദ്ധപ്പെടുത്തിയതിനെ ചൊല്ലി പാലക്കാട് നഗരസഭയില്‍ ഭരണ-പ്രതിപക്ഷ സംഘര്‍ഷം. ബജറ്റവതരണത്തിനിടെ എല്‍ഡിഎഫ്, യുഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും തമ്മില്‍ രൂക്ഷമായ വാക്കേറ്റവും കയ്യാങ്കളിയും നടന്നു. ബഹളത്തിനിടെ ബജറ്റ് പാസാക്കിയതായി ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ പ്രഖ്യാപിച്ചെങ്കിലും വോട്ടെടുപ്പ് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ വിയോജനക്കുറിപ്പ് എഴുതി നല്‍കി.

മോദിയുടെ ചിത്രം അടിച്ചത് ബജറ്റ് പുസ്തകത്തിലല്ലെന്നും വൈസ് ചെയര്‍മാന്റെ വിശദീകരണ കുറിപ്പിലാണെന്നും നഗരസഭാ ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. പ്രതിപക്ഷം ബജറ്റ് കുറിപ്പ് ചീന്തിയെറിഞ്ഞ് പ്രതിഷേധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here