പട്യാല കോടതിയിലെ അക്രമം: വിക്രം ചൗഹാന്‍ കീഴടങ്ങി

Posted on: February 24, 2016 4:14 pm | Last updated: February 24, 2016 at 4:14 pm

vikram-chauhanന്യൂഡല്‍ഹി: പട്യാല ഹൗസ് കോടതിയില്‍ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഭിഭാഷകന്‍ വിക്രം ചൗഹാന്‍ ചോദ്യം ചെയ്യലിന് വിധേയനാകാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി.

രാജ്യദ്രോഹക്കുറ്റമാരോപിച്ച് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്ത ജെഎന്‍യു സ്റ്റുഡന്റ്‌സ് യൂണിയന്‍ നേതാവ് കനയ്യ കുമാറിനെ കോടതിയില്‍ ഹാജരാക്കിയ ദിവസമാണ് പട്യാല കോടതിയില്‍ അതിക്രമം നടന്നത്. നിരവധി തവണ അറിയിപ്പ് കൊടുത്തതിന് ശേഷമാണ് വിക്രം ചൗഹാന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു പട്യാല കോടതിയില്‍ കനയ്യ കുമാറിനും മാധ്യമപ്രവര്‍ത്തകര്‍ക്കും നേര്‍ക്ക് അഭിഭാഷകസംഘം അക്രമം അഴിച്ചുവിട്ടത്.

പട്യാല കോടതിയില്‍ അക്രമങ്ങള്‍ക്കു നേതൃത്വം നല്‍കിയ മറ്റൊരു അഭിഭാഷകനായ യശ്പാല്‍ സിംഗിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.