Connect with us

Gulf

സാമ്പത്തിക വെല്ലുവിളികള്‍ നേരിടാന്‍ അറബ് രാജ്യങ്ങള്‍ സജ്ജം-ഡോ. അല്‍ ഹമിദി

Published

|

Last Updated

അബുദാബി: സാമ്പത്തിക വെല്ലുവിളികള്‍ നേരിടുന്നതിന് അറബ് രാജ്യങ്ങള്‍ സജ്ജമെന്ന് അറബ് മോണിറ്ററി ഫണ്ട് ഡയറക്ടര്‍ ജനറല്‍ ഡോ. അബ്ദുര്‍റഹ്മാന്‍ അല്‍ ഹമിദി വ്യക്തമാക്കി. അബുദാബിയില്‍ നടക്കുന്ന ആഗോള അറബ് സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
14 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കുന്ന ഫോറത്തില്‍ ഇന്നലെ ആഗോള സമ്പദ്‌വ്യവസ്ഥിതിയില്‍ അറബ് സമ്പത്തിന്റെ നിലവിലെ സ്വാധീനമാണ് ചര്‍ച്ച ചെയ്തത്. സാമ്പത്തിക നയ രൂപീകരണ കേന്ദ്രം ഡയറക്ടര്‍ ഡോ. സഊദ് അല്‍ ബറൈകാന്‍ സ്വാഗതം പറഞ്ഞു. 2015-16 കാലഘട്ടത്തിലെ അറബ് രാജ്യങ്ങളിലെ സാമ്പത്തിക വളര്‍ച്ച, പണപ്പെരുപ്പ നിരക്കുകള്‍, പുതുക്കിയ സാമ്പത്തിക നയം, തീരുമാനങ്ങള്‍ എന്നിവ ഉള്‍പെടുത്തി അറബ് മോണിറ്ററി ഫണ്ട് പുറത്തിറക്കുന്ന അറബ് ഇകണോമിക് ഔട്‌ലുക്ക് റിപ്പോര്‍ട്ടിന്റെ ഒന്നാം എഡിഷന്‍ ഫോറത്തില്‍ പുറത്തിറക്കി. അറബ് സാമ്പത്തിക ഫോറത്തില്‍ സംബന്ധിക്കാന്‍ അബുദാബിയിലെത്തിയ അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റീന്‍ ലഗാര്‍ഡയെ അബുദാബി കിരീടാവകാശിയും സായുധസേനാ ഉപ മേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ സ്വീകരിച്ചു.

---- facebook comment plugin here -----

Latest