നേപ്പാളില്‍ ചെറുവിമാനം തകര്‍ന്നുവീണ് 23 മരണം

Posted on: February 24, 2016 11:21 am | Last updated: February 24, 2016 at 7:20 pm
SHARE

NEPALകാഠ്മണ്ഡു: നേപ്പാളില്‍ ചെറുവിമാനം തകര്‍ന്നുവീണ് 23 പേര്‍ മരിച്ചു. പൊക്കാറ വിമാനത്താവളത്തില്‍നിന്നു പറന്നുയര്‍ന്ന താര എയര്‍ലൈന്‍സിന്റെ വിമാനമാണ് അപകടത്തില്‍ പെട്ടത്. ഇന്നു രാവിലെ ടേക്ക് ഓഫിനു ശേഷം വിമാനവുമായി ബന്ധം നഷ്ടപ്പെടുകയായിരുന്നു. തുടര്‍ന്ന് ഏറെ നേരം വിമാനത്തെക്കുറിച്ച് വിവരമുണ്ടായിരുന്നില്ല. ശേഷം നടത്തിയ തിരച്ചിലിന് ഒടുവില്‍ വിദൂര പര്‍വതപ്രദേശമായ മ്യഗ്ദിയില് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്ന് കരുതുന്നു. ലാന്‍ഡിംഗിന് വെറും 18 മിനുട്ട് ശേഷിക്കെയാണ് ദുരന്തമുണ്ടായത്. പൊക്കാറയില്‍നിന്നു ജോംസണിലേക്കാണ് വിമാനം യാത്ര ചെയ്യേണ്ടിയിരുന്നത്.