തൃശ്ശൂരില്‍ ബസും ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം

Posted on: February 24, 2016 8:52 am | Last updated: February 24, 2016 at 8:52 am
SHARE

accidentതൃശ്ശൂര്‍: തൃശ്ശൂര്‍ കേച്ചേരിയില്‍ വാഹനാപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കെഎസ്ആര്‍ടിസി ലോഫ്‌ലോര്‍ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഏഴുപേര്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു വാഹനങ്ങളുടെയും െ്രെഡവര്‍മാരാണു മരിച്ചത്. ബസ് െ്രെഡവര്‍ തിരുവനന്തപുരം സ്വദേശി വെള്ളായണി പി.എസ്.കുമാര്‍, ലോറി െ്രെഡവര്‍ ഹരിയാന സ്വദേശി ഡൊമനിക് എന്നിവരാണ് മരിച്ചത്. ഇരുവരുടെയും മൃതദേഹങ്ങള്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
തൃശൂരില്‍ നിന്നു കോഴിക്കോട്ടേക്കു പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ദിശയില്‍ വരികയായിരുന്ന ലോറിയുമാണു കൂട്ടിയിടിച്ചത്. തൃശൂര്‍ കോഴിക്കോട് സംസ്ഥാന പാതയില്‍ ചൂണ്ടല്‍ വളവില്‍ ഇന്നു പുലര്‍ച്ചെ 4.30 നാണ് അപകടം. ബസില്‍ പത്തില്‍ത്താഴെ യാത്രക്കാരേ ഉണ്ടായിരുന്നുളളൂ.

LEAVE A REPLY

Please enter your comment!
Please enter your name here