മദ്യപിച്ച് ലക്ക്‌കെട്ട യാത്രക്കാരന്‍ വിമാനത്തില്‍ മൂത്രമൊഴിച്ചു; 1,000 പൗണ്ട് പിഴ ഈടാക്കാന്‍ കോടതി ഉത്തരവ്‌

Posted on: February 24, 2016 5:05 am | Last updated: February 24, 2016 at 1:05 am

ലണ്ടന്‍: ഇന്ത്യയില്‍ നിന്ന് ബര്‍മിംഹാമിലേക്ക് പറന്ന എയര്‍ ഇന്ത്യ വിമാനത്തില്‍ മദ്യപാനി മൂത്രമൊഴിച്ചു. വിമാനത്തിന്റെ ഇടനാഴിയില്‍ മൂത്രമൊഴിച്ച മദ്യപാനിയില്‍ നിന്ന് 1,000 പൗണ്ട് പിഴ ഈടാക്കി. 39കാരനായ ജിനു എബ്രഹാം ആണ് പ്രതി. പ്രതിയെ സീറ്റ് ബെല്‍റ്റിന്റെ കൂടെ കൈയാമം വെച്ചാണ് നിയന്ത്രണവിധേയനാക്കിയത്. ബര്‍മിംഹാമില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ഇദ്ദേഹത്തില്‍ നിന്ന് കോടതി ആയിരം പൗണ്ട് പിഴ ഈടാക്കാന്‍ ഉത്തരവിട്ടു. പ്രതിയുടെ കൂടെ പത്ത് വയസുകാരനായ മകനുമുണ്ടായിരുന്നു. മദ്യപാനത്തിന് ശേഷം പ്രതി ആക്രമണ സ്വഭാവം പ്രകടിപ്പിച്ചിരുന്നു. വിമാനം ലാന്‍ഡ് ചെയ്യാന്‍ 40 മിനുട്ട് ശേഷിക്കെയാണ് പ്രതി വിമാനത്തില്‍ മൂത്രമൊഴിച്ചത്.