രാജീവ്ഗാന്ധി വധക്കേസ് പ്രതി നളിനിക്ക് പരോള്‍ അനുവദിച്ചു

Posted on: February 23, 2016 10:21 pm | Last updated: February 24, 2016 at 10:51 am
SHARE

naliniചെന്നെ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനിക്ക് പരോള്‍ അനുവദിച്ചു. 12 മണിക്കൂര്‍ പരോളാണ് അനുവദിച്ചിരിക്കുന്നത്. വേലൂര്‍ സെന്‍ട്രല്‍ ജയില്‍ അധികൃതരാണ് നളിനിക്ക് പരോള്‍ അനുവദിച്ചത്. ബുധനാഴ്ച രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെയാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്.

രാജീവ് ഗാന്ധി വധക്കേസില്‍ ഏഴു പ്രതികളുടെ മോചനം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു ഭീമഹര്‍ജി നല്‍കാന്‍ തീരുമാനിച്ചിരുന്നു.

പ്രതികളിലൊരാളായ മുരുകന്റെ അമ്മ വെട്രിവേല്‍ സോമിനിയുടെ നേതൃത്വത്തിലാണ് ഒപ്പു ശേഖരണത്തിനുള്ള ശ്രമം ആരംഭിച്ചിരുന്നത്.പത്തു ലക്ഷം പേര്‍ ഒപ്പിട്ട ഹര്‍ജി നല്‍കാനാണ് ഇവരുടെ ശ്രമം. ശ്രീലങ്കയില്‍ നിന്നാണ് ഒപ്പുശേഖരണം ആരംഭിച്ചത്. പേരറിവാളന്‍, മുരുകന്‍, ശാന്തന്‍ എന്നിവരുടെ വധശിക്ഷ 2014ല്‍ സുപ്രീം കോടതി ജീവപര്യന്തമായി ഇളവു ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here