Connect with us

Kerala

പല വി ഐ പികള്‍ക്കും വി ഐ പികളാണെന്ന തോന്നലുണ്ടാകുന്നത് പോലീസിനെ കാണുമ്പോള്‍ മാത്രം:ഡി ജി പി

Published

|

Last Updated

ഹരിപ്പാട്: പല വിഐപികള്‍ക്കും തങ്ങള്‍ വി ഐ പികളാണെന്ന തോന്നലുണ്ടാകുന്നത് പോലീസുകാരെ കാണുമ്പോള്‍ മാത്രമാണെന്ന് ഡി ജി പി ജേക്കബ് തോമസ് പറഞ്ഞു.ആധൂനിക രീതിയില്‍ ഹരിപ്പാട്ട് നിര്‍മിക്കുന്ന പോലീസ് ക്വാര്‍ട്ടേഴ്‌സിന്റെ ശിലാസ്ഥാപന വേളയില്‍ പദ്ധതി അവതരണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റു സര്‍ക്കാര്‍ ജീവനക്കാരുടെ അവസ്ഥയല്ല പോലീസിനുള്ളത്.പോലീസ് ്മസില്‍ പിടിക്കാന്‍ പാടില്ല, സല്യൂട്ട് അടിക്കാതിരിക്കാന്‍ പാടില്ല തുടങ്ങി നിരവധി വിഷമങ്ങളാണ് അനുഭവിക്കേണ്ടിവരുന്നത്. 24 മണിക്കൂറും ജോലി ചെയ്യേണ്ടിവരുന്ന ഇവരുടെ ജീവിതം പരിതാപകരമാണ്. ഏറ്റവും മ്ലേച്ചമായ ജോലി ചെയ്യേണ്ടിവരുന്നവരാണ് പോലീസുകാര്‍.ആത്മഹത്യചെയ്യുന്നവര്‍, അപകടത്തില്‍ മരണപ്പെടുന്നവര്‍, ചോര ഒഴുകുന്ന സ്ഥലങ്ങള്‍, കള്ളന്മാര്‍, പിടിച്ചുപറിക്കാര്‍, കൊലപാതകികള്‍ ഉള്‍പ്പടെയുള്ളവരുടെ ഇടയില്‍ കഴിയലും കാത്തിരിക്കലും കഴിഞ്ഞ് സമയ നിഷ്ടയില്ലാതെ ജേലി ചെയ്യുന്ന പോലീസുകാര്‍ മടങ്ങിയാല്‍ സ്ലമ്മുകളിലാണ് താമസിക്കേണ്ടിവരുന്നത്.സംസ്ഥാനത്തെ ക്വോര്‍ട്ടേഴ്‌സുകള്‍ സ്ലമ്മിനു സമാനമാണെന്നുംഅദ്ദേഹം പറഞ്ഞു.ഈ സാഹചര്യം മനസ്സിലാക്കിയാണ് മുംബൈ പോലീസ് പോലീസ് പഠനത്തിന് തയ്യാറായതെന്നും അതുവഴിയാണ് നിലവിലെ പോലീസ് ക്വോര്‍ട്ടേഴ്‌സുകള്‍ക്ക് സമീപകാലത്തായി മാറ്റങ്ങള്‍ വന്നുതുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. നല്ല രീതിയിലുള്ള താമസത്തിന് കളമൊരുങ്ങിയാല്‍ അവരുടെ മനോഭാവത്തില്‍ തന്നെ മാറ്റമുണ്ടാകുമെന്നും ഡി ജി പി വ്യക്തമാക്കി.