
ദോഹ: പ്രവാസ ജീവതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ആര്‍ എസ് സി നാഷണല്‍ ജന. കണ്‍വീനര്‍ അസീസ് കൊടിയത്തൂരിന് ഖത്വര്‍ എസ് വൈ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി യാത്രയയപ്പു നല്‍കി.
ഐ സി എഫ് നാഷണല്‍ ഉപാധ്യക്ഷന്‍ മുഹമ്മദ് കുഞ്ഞി അമാനി ഉദ്ഘാടനം ചെയ്തു. അഹ്മദ് സഖാഫി പേരാമ്പ്ര അധ്യക്ഷത വഹിച്ചു. അസീസ് സഖാഫി പാലൊളി, മുഹമ്മദ് ഷാ ആയഞ്ചേരി, അശ്‌റഫ് സഖാഫി മായനാട്, ഗഫൂര്‍ കുറ്റിയാടി, അശ്‌റഫ് സഖാഫി തിരുവള്ളൂര്‍, ഉമര്‍ കുണ്ടുതോട്, ജലീല്‍ ഇര്‍ഫാനി, ഇസ്മാഈല്‍ ചെമ്മരത്തൂര്‍, ജാഫര്‍ മാസ്റ്റര്‍, കാസിം പേരാമ്പ്ര സംസാരിച്ചു.