Connect with us

Qatar

കെ പി സൂപ്പിക്ക് യാത്രയയപ്പു നല്‍കി

Published

|

Last Updated

കെ പി സൂപ്പി

ദോഹ: മൂന്നരപ്പതിറ്റാണ്ടിന്റെ പ്രവാസ ജീവിതത്തിന് വിരാമം കുറിച്ച് കെ പി സൂപ്പി മണിയൂര്‍ സ്വദേശത്തേക്ക് മടങ്ങുന്നു. വിദ്യാഭ്യാസ വകുപ്പിലെ ജോലിയില്‍ നിന്നും വിരമിച്ച് നാട്ടിലേക്ക് മടങ്ങുമ്പോള്‍ പിന്നിട്ട കാലഘട്ടത്തിലെ ഓര്‍മകള്‍ സന്തോഷം പകരുന്നതായി സൂപ്പി പറയുന്നു.
വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഖത്വര്‍ കമ്മിറ്റിയുടെ തുടക്കക്കരാലൊരാളായിരുന്നു. കമ്മിറ്റിയുടെ ട്രഷററായി പ്രവര്‍ത്തിച്ചു. മങ്കര (മാണിയൂര്‍) മഹല്ല് കമ്മിറ്റി പ്രസിഡന്റുമായിരുന്നു. കെ എം സി സി മേപ്പയൂര്‍, കുറ്റിയാടി മണ്ഡലം കമ്മിറ്റികളില്‍ സജീവ സാന്നിധ്യമായിരുന്നു. വൃക്കരോഗം ബാധിച്ച് കഷ്ടപ്പെട്ടിരുന്ന നിരവധിയാളുകളുടെ വൃക്ക മാറ്റിവെക്കാന്‍ ഭീമമായ സംഖ്യ സംഭരിച്ച കമ്മിറ്റികളിലെല്ലാം അദ്ദേഹം സഹകരിച്ചു പ്രവര്‍ത്തിച്ചു.
1979ലാണ് സൂപ്പി ദോഹയിലെത്തിയത്. മൂന്നര ദശകങ്ങളിലൂടെ രാജ്യം കൈവരിച്ച വളര്‍ച്ചയും നേട്ടങ്ങളും നേരില്‍കണ്ട സൂപ്പി തികച്ചും സംതൃപ്തനാണ്. വയനാട് മുസ്‌ലിം യതീംഖാന കമ്മിറ്റി, മങ്കര മഹല്ല് കമ്മിറ്റി കുറ്റിയാടി മണ്ഡലം കെ എം സി സി മണിയൂര്‍, പഞ്ചായത്ത് കെ എം സി സി തുടങ്ങി നിരവധി സംഘടനകള്‍ സൂപ്പിക്ക് യാത്രയയപ്പ് നല്‍കി. മക്കളായ നൗഫലും നജീബും ദോഹയിലുണ്ട്.

Latest