കപ്പല്‍ ഇന്ധനമായി ഗ്യാസ് ഉപയോഗിക്കാന്‍ ഷെല്‍ കമ്പനിയുമായി ഖത്വര്‍ ഗ്യാസ് കരാറില്‍

Posted on: February 23, 2016 7:10 pm | Last updated: February 26, 2016 at 6:29 pm
SHARE
ഖത്വര്‍ പെട്രോളിയം, ഖത്വര്‍ ഗ്യാസ്, ഷെല്‍ പ്രതിനിധികള്‍ കരാര്‍ ഒപ്പുവെക്കല്‍  ചടങ്ങില്‍
ഖത്വര്‍ പെട്രോളിയം, ഖത്വര്‍ ഗ്യാസ്, ഷെല്‍ പ്രതിനിധികള്‍ കരാര്‍ ഒപ്പുവെക്കല്‍
ചടങ്ങില്‍

ദോഹ: ഖത്വറില്‍ ഉത്പാദിപ്പിക്കുന്ന പ്രകൃതി വാതകം (എല്‍ എന്‍ ജി) കപ്പല്‍ ഇന്ധനമായി ഉപയോഗിക്കാന്‍ ഖത്വറും റോയല്‍ ഡച്ച് ഷെല്‍ കമ്പനിയും കരാറിലെത്തി. ലോകത്തെ വലിയ കണ്ടെയ്‌നര്‍ ഷിപ്പിംഗ് കമ്പനിയായ എ പി മൊള്ളര്‍ മീര്‍സ്‌ക് കമ്പനിയാണ് ഗ്യാസ് ഉപയോഗിക്കുക.
ലോകത്തെ മന്‍നിര എല്‍ പി ജി ഉത്പാദന കമ്പനിയായ ഖത്വര്‍ ഗ്യാസാണ് നിര്‍ണായകമായ എല്‍ എന്‍ ജി ഇടപാടില്‍ മറ്റു രണ്ടു കമ്പനികളുമായി ഒപ്പു വെച്ചത്. ഖത്വര്‍ പെട്രോളിയം, ഷെല്‍ എന്നീ കമ്പനികളുടെ സംയുക്ത സംരംഭമായ ഖത്വര്‍ ഗ്യാസ് 4ഉമായാണ് കരാര്‍. മീര്‍സ്‌ക് ലൈന്‍ കമ്പനിക്കു വേണ്ടിയായിരിക്കും മറൈന്‍ ഇന്ധനം ഉത്പാദിപ്പിക്കുകയെന്ന് അധികൃതര്‍ വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.
നിലവില്‍ വലിയ വിഭാഗം ഷിപ്പിംഗ് കമ്പനികളും എണ്ണയാണ് ഇന്ധനമായി ഹെവി ഇന്ധന എണ്ണയോ ബങ്കര്‍ ഇന്ധനമോ ആണ് കപ്പലുകളില്‍ ഉപയോഗിക്കുന്നത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് കപ്പലുകളില്‍ ഗ്യാസ് വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ എണ്ണ കപ്പല്‍ ഇന്ധനമായി ഉപയോഗിച്ചുവരുന്ന കൂടുതല്‍ കമ്പനികള്‍ ഇനി ഗ്യാസ് കൂടുതലായി ഉപയോഗിച്ചു തുടങ്ങുമെന്ന് രാജ്യാന്ത എനര്‍ജി, ഷിപ്പിംഗ് സര്‍ട്ടിഫിക്കേഷന്‍ എജന്‍സിയായ ഡി എന്‍ വി. ജി എല്‍ പറയുന്നത്. കര്‍ക്കശമാക്കിയ മലിനീകരണ നിയന്ത്രണ നിയമങ്ങളുമായി കൂടുതല്‍ ചേരുന്നത് ഗ്യാസാണെന്നും കമ്പനി വ്യക്തമാക്കുന്നു.
2015ലെ റിപ്പോര്‍ട്ട് അനുസരിച്ച് 63 എല്‍ എന്‍ ജി ഇന്ധന കപ്പുകള്‍ രാജ്യത്ത് സര്‍വീസ് നടത്തുന്നുണ്ട്. 76 കപ്പലുകള്‍ എല്‍ എന്‍ ജി ഉപയോഗിക്കാവുന്ന രീതിയില്‍ നിര്‍മാണത്തിലിരിക്കുന്നു. ഖത്വര്‍ ഗ്യാസുമായി കരാറിലെത്തിയ മീര്‍സ്‌ക് കമ്പനി 600 കപ്പല്‍ സര്‍വീസുകളാണ് കൈകാര്യം ചെയ്യുന്നത്. ഇതില്‍ ലോകത്തെ ഏറ്റവും വലിയ കപ്പല്‍ കമ്പനികളുമുണ്ട്. പ്രകൃതിവാതകം കപ്പല്‍ ഇന്ധനമായി ഉപയോഗിക്കുന്ന സംരംഭത്തില്‍ നിര്‍ണായകമായി ചുവടുവെപ്പാണ് ഖത്വര്‍ ഗ്യാസുമായുണ്ടാക്കിയ കരാറെന്ന് മീര്‍സ്‌ക് ഗ്രൂപ്പ് ചീഫ് എക്‌സിക്യുട്ടീവ് നില്‍സ് സ്‌മെഡിഗാര്‍ഡ് ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. അന്തരീക്ഷ മലിനീകരണത്തെ ചെറുക്കുന്നതും സര്‍ഫര്‍, ഓക്‌സിഡ് എന്നുവ കുറക്കുന്നതിനും ഗ്യാസ് ഉപയോഗം വഴി സാധിക്കും. ഗതാഗത മേഖലയില്‍ കാര്‍ബണ്‌ഡൈഓക്‌സൈഡിന്റെ അളവ് കുറക്കാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.