Connect with us

Gulf

ഖത്വര്‍ ടോട്ടല്‍ ഓപ്പണില്‍ കരോലിന്‍ രണ്ടാം റൗണ്ടില്‍

Published

|

Last Updated

ഖത്വര്‍ ടോട്ടല്‍ ഓപ്പണില്‍ പങ്കെടുക്കാനെത്തിയ സാനിയ മിര്‍സ
ഡി പി എസ് മോഡേണ്‍ ഇന്ത്യന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍

ദോഹ: ഡെന്‍മാര്‍ക്കിന്റെ ലോക 22ാം റാങ്ക് താരം കരോലിന്‍ വോസ്‌നിയാക്കി ഖത്വര്‍ ടോട്ടല്‍ ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ പ്രവേശിച്ചു. ക്രൊയേഷ്യയുടെ അന കൊന്‍ജുവി അതിജയിച്ചാണ് കരോലിന്‍ രണ്ടാം റൗണ്ടിലെത്തിയത്.
ഖലീഫ ടെന്നീസ് ആന്‍ഡ്് സ്‌ക്വാഷ് കോംപ്ലക്‌സിലെ സെന്റര്‍കോര്‍ട്ടില്‍ മൂന്നു സെറ്റു നീണ്ട മത്സരത്തില്‍ 46, 63, 75 എന്ന സ്‌കോറിനായിരുന്നു വോസ്‌നിയാക്കിയുടെ വിജയം. ലോക റാങ്കിംഗില്‍ 81ാം സ്ഥാനത്തുള്ള അനയെ ജയിക്കാന്‍ വോസ്‌നിയാക്കിക്ക് വിയര്‍ക്കേണ്ടി വന്നു. രണ്ടു മണിക്കൂര്‍ 25 മിനിറ്റാണ് മത്സരം നീണ്ടുനിന്നത്. ദുബൈ ഓപ്പണ്‍ കിരീടം നേടി ദോഹയിലിറങ്ങിയ ഇറ്റലിയുടെ സാറാ ഇറാനിയും ആദ്യ റൗണ്ട് കടക്കാന്‍ പൊതുതേണ്ടി വന്നു. ലോക 17ാം നമ്പര്‍ തരത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ബള്‍ഗേറിയയുടെ സ്വെറ്റാന പിറങ്കോവക്കായി. 2.19മണിക്കൂര്‍ നീണ്ട പോരാട്ടത്തില്‍ 61, 75, 63 എന്ന സ്‌കോറിനായിരുന്നു സാറാ ഇറാനിയുടെ ജയം.
അതേസമയം ടൂര്‍ണമെന്റിലെ ഒമ്പതാം സീഡും ലോക പത്താം നമ്പര്‍ താരവുമായ ഇറ്റലിയുടെ റോബര്‍ട്ട വിന്‍സി അനായാസം രണ്ടാം റൗണ്ടിലെത്തി. ഒരു മണിക്കൂര്‍ നാലു മിനിറ്റ് നീണ്ട പോരാട്ടത്തില്‍ ഉക്രെയിന്റെ ലെസിയ സുരെങ്കോയെ 62, 61 എന്ന സ്‌കോറിനാണ് വിന്‍സി പരാജയപ്പെടുത്തിയത്. മറ്റൊരു ഒന്നാം റൗണ്ട് പോരാട്ടത്തില്‍ ലോക 31ാം നമ്പര്‍ താരം ജര്‍മനിയുടെ സബീന ലിസിക്കി റൊമാനിയയുടെ മോണിക്ക നികുലസ്‌കുവിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് തോറ്റ് പുറത്തായി. പതിനഞ്ചാം സീഡും ലോക 18ാം നമ്പര്‍ താരവുമായ ഉക്രെയിന്റെ എലിന സ്വിറ്റോലിനയും ആദ്യ റൗണ്ടില്‍ പുറത്തായി. ചെക്ക് റിപ്പബ്ലിക്കിന്റെ സീഡ് ചെയ്യപ്പെടാത്ത താരം ഡെന്നീസ അലേര്‍ട്ടോവയാണ് സ്വിറ്റോലിനയെ വീഴ്ത്തിയത്, സ്‌കോര്‍ 75, 64.
ഇന്നലെ നടന്ന മറ്റു മത്സരങ്ങളില്‍, ജപ്പാന്റെ നാവോ ഹിബിനോ, അമേരിക്കയുടെ കോകോ വാന്‍ഡെവെഗെ, റഷ്യയുടെ എലേന വെസ്‌നിന, ഓസ്‌ട്രേലിയയുടെ ഡാരിയ ഗാവ്‌റിലോവ എന്നിവര്‍ രണ്ടാം റൗണ്ടിലെത്തിയിട്ടുണ്ട്. ഡബിള്‍സില്‍ റുമാനിയയുടെ സിമോണ ഹാലെപ്‌റലൂസ ഒലാരു സഖ്യം പുറത്തായി. സ്ലൊവേനിയയുടെ ആന്ദ്രെജ ക്ലെപാക്കതറീന സ്രെബോട്ട്‌നി്ക് സഖ്യമാണ് റുമാനിയന്‍ സഖ്യത്തെ വീഴ്ത്തിയത്. ആദ്യ റൗണ്ടില്‍ ബൈ ലഭിച്ച ടോപ് സീഡുകളായ ജര്‍മനിയുടെ ആന്‍ജലീഖ് കെര്‍ബര്‍, റുമാനിയയുടെ സിമോണ ഹാലെപ്, സ്‌പെയിന്റെ കാര്‍ല സുവാരസ് നവാരോ, നിലവിലെ ചാമ്പ്യന്‍ ലൂസി സഫറോവ, പെട്ര കവിറ്റോവ, സ്‌പെയിന്റെ ഗാബ്രിന്‍ മുഗുരുസ എന്നിവര്‍ രണ്ടാം റൗണ്ട് കളികള്‍ക്കായി ഇന്നിറങ്ങും.
രണ്ടാം റൗണ്ടില്‍ കെര്‍ബറിന്റെ എതിരാളി ചൈനയുടെ സെയ് സെയ് ഷെങാണ്. ഡബിള്‍സില്‍ റെക്കോര്‍ഡ് കുതിപ്പ് തുടരുന്ന ഇന്ത്യയുടെ സാനിയ മിര്‍സ സ്വിറ്റ്‌സര്‍ലന്റിന്റെ മാര്‍ട്ടീന ഹിംഗിസ് സഖ്യം ഇന്ന് കളിക്കും. ആദ്യ റൗണ്ടില്‍ സാനിയ സഖ്യത്തിന് ബൈ ലഭിച്ചിരുന്നു. ഡബിള്‍സില്‍ തുടര്‍ച്ചയായ 40 വിജയങ്ങള്‍ നേടിയ സാനിയ ഹിംഗിസ് സഖ്യം ഇവിടെയും ലക്ഷ്യമിടുന്നത് റെക്കോര്‍ഡ് വിജയത്തുടര്‍ച്ചയാണ്.

 

Latest