Connect with us

Kerala

പാലായില്‍ വീണ്ടും മത്സരിക്കുമെന്ന് കെഎം മാണി

Published

|

Last Updated

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ വീണ്ടും മത്സരിക്കുമെന്ന് കെഎം മാണി. ഒളിച്ചോടില്ലെന്നും താന്‍ സ്ഥാനാര്‍ത്ഥിയായി നില്‍ക്കണം എന്നത് പാലാക്കാരുടെ ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെക്കുറിച്ച് കെ.എം. മാണിയോട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ മത്സരിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായ വ്യത്യാസങ്ങളില്ല. ഇത്തവണ കേരള കോണ്‍ഗ്രസ് യുഡിഎഫിനോട് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടുമെന്നും മാണി പറഞ്ഞു. താന്‍ മത്സരിക്കില്ലെന്നും മറ്റും പറയുന്നത് ശത്രുക്കളാണ്. പാര്‍ട്ടിക്കുള്ളിലെ അച്ചടക്കം ലംഘിക്കുന്നവര്‍ക്ക് പി.സി. ജോര്‍ജ്ജിന്റെ അവസ്ഥയായിരിക്കും. പാര്‍ട്ടിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഒന്നോ രണ്ടോ പേര്‍ മാത്രമാണെന്നും കെ.എം. മാണി പറഞ്ഞു.

Latest