മൂത്രമൊഴിക്കും വരെ കന്‍ഹയ്യയെ മര്‍ദ്ദിച്ചെന്ന് അഭിഭാഷകര്‍

Posted on: February 23, 2016 1:23 pm | Last updated: February 24, 2016 at 8:40 am
SHARE

jnu lawyersന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ മൂന്ന് മണിക്കൂര്‍ മര്‍ദിച്ചെന്ന് ബി.ജെ.പി അനുഭാവമുള്ള അഭിഭാഷകന്‍ വിക്രംസിങ് ചൗഹാന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പട്യാല ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഭിഭാഷകനാണ് വിക്രംസിങ് ചൗഹാന്‍.

പൊലീസ് കസ്റ്റഡിയില്‍ വെച്ച് കന്‍ഹയ്യയെ മര്‍ദിച്ച് മൂത്രമൊഴിപ്പിച്ചെന്നും ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിച്ചെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോയുടെ സാധുത സ്ഥീരീകരിച്ചിട്ടില്ല. ചൗഹാനെ കൂടാതെ യശ്പാല്‍ ശര്‍മ്മ, ഓം ശര്‍മ്മ എന്നീ അഭിഭാഷകരും വീഡിയോയില്‍ ഉണ്ട്.

കന്‍ഹയ്യയെ ഇനിയും മര്‍ദ്ദിക്കുമെന്നും ആവശ്യമെങ്കില്‍ പെട്രോള്‍ ബോംബ് ഉപയോഗിക്കുമെന്നും പട്യാല കോടതിയിലുണ്ടായ സംഭവം ആവര്‍ത്തിക്കുമോ എന്ന ചോദ്യത്തിന് യശ്പാല്‍ സിങ് നല്‍കിയ മറുപടി. കേസിനെ ഭയമില്ല. എന്ത് കേസ് തന്നെ ഉണ്ടായാലും കുഴപ്പമില്ല. കൊലപാതക കുറ്റം ചുമത്തിയാല്‍പോലും തനിക്ക് ഭയമില്ലെന്നും കന്‍ഹയ്യയെ വെറുതെ വിടില്ല. തങ്ങള്‍ക്ക് പൊലീസിന്റെ പിന്തുണയുണ്ട്. ഈ രാജ്യത്ത് ജീവിക്കുന്നവര്‍ ഈ രാജ്യത്തെക്കുറിച്ച് മാത്രം ചിന്തിച്ചാല്‍ മതിയെന്നും യശ്പാല്‍ ഒളിക്യാമറയില്‍ പറയുന്നുണ്ട്. പട്യാല കോടതിയില്‍ കന്നയ്യകുമാറിന് നേരെയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെയും നടന്ന ആക്രമണങ്ങള്‍ ആസൂത്രിതമായിരുന്നുവെന്നും ബോംബ് എറിയാന്‍ പോലും തങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നുവെന്നും അഭിഭാഷകര്‍ ഒളിക്യാമറ ദൃശ്യങ്ങളില്‍ പറയുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here