കീഴടങ്ങാന്‍ സംരക്ഷണം ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയില്‍

Posted on: February 23, 2016 11:13 am | Last updated: February 23, 2016 at 1:24 pm

ummer khalidന്യൂഡല്‍ഹി: കീഴടങ്ങാന്‍ സംരക്ഷണം ആവശ്യപ്പെട്ട് ജെ.എന്‍.യു സര്‍വകലാശാലയില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഉമര്‍ ഖാലിദടക്കം അഞ്ച് വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു. കീഴടങ്ങില്ലെന്നും അറസ്റ്റ് വരിക്കാന്‍ തയ്യാറാണെന്നുമായിരുന്നു വിദ്യാര്‍ഥികള്‍ ഇന്നലെ അറിയിച്ചിരുന്നത്. കീഴടങ്ങണമെന്ന് ദില്ലി പോലീസ് കമ്മീഷണര്‍ ബി.എസ് ബസ്സി പറഞ്ഞു.

കാമ്പസില്‍ സംഘടിപ്പിച്ച അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് ഉമര്‍ ഖാലിദ്, അനിര്‍ബന്‍ അശുതോഷ്, രാമനാഗ,അനന്ത് പ്രകാശ് തുടങ്ങിയ വിദ്യാര്‍ഥികള്‍ ഒളിവില്‍ പോവുകയായിരുന്നു. എന്നാല്‍ ഞായറാഴ്ച രാത്രി ഈ വിദ്യാര്‍ഥികള്‍ കാമ്പസിലെത്തി. ജനക്കൂട്ടത്തെ ഭയന്നാണ് ഒളിവില്‍ പോയെതെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞിരുന്നു.