Connect with us

Kerala

ഇന്ന് ആറ്റുകാല്‍ പൊങ്കാല: ഭക്തിയുടെ നിറവില്‍ അനന്തപുരി

Published

|

Last Updated

തിരുവനന്തപുരം: ലക്ഷക്കണക്കിന് സ്ത്രീ ഹൃദയങ്ങളെ ഭക്തി സാന്ദ്രമാക്കി ഇന്ന് ആറ്റുകാല്‍ പൊങ്കാല. ചൊവ്വാഴ്ച രാവിലെ 10ന് പണ്ടാരയടുപ്പില്‍ തീപകരുന്നതോടെ പൊങ്കാലക്ക് തുടക്കമാകും. ശ്രീകോവിലില്‍നിന്ന് തന്ത്രി തെക്കേടത്ത് വാസുദേവന്‍ ഭട്ടതിരിപ്പാട് ദീപം പകര്‍ന്ന് മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരിക്ക് കൈമാറും. ക്ഷേത്രത്തിനകത്തെ വലിയ തിടപ്പള്ളിയിലും പുറത്തെ ചെറിയ തിടപ്പള്ളിയിലും ദീപം തെളിച്ച് മേല്‍ശാന്തി സഹമേല്‍ശാന്തിക്ക് കൈമാറും. തുടര്‍ന്ന് ക്ഷേത്രത്തിനു മുന്നില്‍ പച്ചപ്പന്തലിന് സമീപം ഒരുക്കുന്ന പണ്ടാരഅടുപ്പില്‍ ദീപം പകരും. ഇവിടെനിന്നു ഭക്തരുടെ അടുപ്പുകളിലേക്കു തീനാളം കൈമാറുന്നതോടെ തിരുവനന്തപുരം നഗരം യാഗശാലയായി മാറും. ഉച്ചതിരിഞ്ഞ് 1.30നാണു പൊങ്കാല നിവേദ്യം.

കൊല്ലം, കന്യാകുമാരി ജില്ലകളില്‍ നിന്ന് പൊങ്കാല അര്‍പ്പിക്കാനെത്തുന്നവര്‍ക്കായി സ്‌പെഷ്യല്‍ ട്രെയിനുകളും, കൂടുതല്‍ സ്‌റ്റോപ്പുകളുമടക്കമുള്ള സൗകര്യം റയില്‍വേ ഏര്‍പ്പെടുത്തിയിരുന്നു.കെഎസ്ആര്‍ടിസി പ്രത്യേക സര്‍വ്വീസ് നടത്തുന്നുണ്ട്. 3500 പോലീസുകാരെയാണ് പൊങ്കാല ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുള്ളത്. മെഡിക്കല്‍ സംഘം, അഗ്‌നിശമന സേന എന്നീ വിഭാഗങ്ങളുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. പേപ്പര്‍ പ്ലേറ്റുകളുടെയും, തെര്‍മോക്കോള്‍ പ്ലേറ്റുകളുടെയും, പ്ലാസ്റ്റിക് കപ്പുകളുടെയും ഉപയോഗം ശുചിത്വ മിഷന്‍ നിരോധിച്ചിട്ടുണ്ട്.

Latest