Connect with us

Gulf

കമ്പനി തുടങ്ങാം ആപ്പിലൂടെ

Published

|

Last Updated

ദോഹ: ലോകത്തെവിടെ നിന്നും ഖത്വറില്‍ കമ്പനി സ്ഥാപിക്കാന്‍ മൊബൈല്‍ ആപ്പുമായി വാണിജ്യ മന്ത്രാലയം. MEC_QATAR എന്ന ആപ്പ് ഉപയോഗിച്ച് സംരംഭകര്‍ക്ക് രാജ്യത്ത് കമ്പനി തുടങ്ങാം. ഐ ഫോണിലും ആന്‍ഡ്രോയിഡിലും ആപ്പ് ലഭ്യമാണ്. കമ്പനി തുടങ്ങാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിനും രാജ്യത്തെ വ്യവസായ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് നടപടി.
ലളിതമായ നടപടികളിലൂടെ രജിസ്‌ട്രേഷന്‍ നടത്താം. ആദ്യം ഏതുവിഭാഗത്തിലുള്ള കമ്പനിയാണ് എന്ന വിവരം നല്‍കുകയും തുടര്‍ന്ന് ജനറല്‍ സര്‍വീസ് ബോക്‌സ് ക്ലിക്ക് ചെയ്യുകയും വേണം. നിക്ഷേപക സര്‍വീസും ട്രേഡ് നെയിം നേടിയ ശേഷം ഇന്‍കോര്‍പറേഷന്‍ സര്‍വീസും ആക്‌സസ് ചെയ്യണം. എല്‍ എല്‍ സി തുടങ്ങിയ വിഭാഗം കൃത്യമായി രേഖപ്പെടുത്തണം. തുടര്‍ന്ന് നേരത്തെ തിരഞ്ഞെടുത്ത ട്രേഡ് നെയിം എന്റര്‍ ചെയ്യുക. കമ്പനിയുടെ കാലയളവ് തീരുമാനിക്കുകയും ഉടമസ്ഥരെ വ്യക്തമാക്കുകയും ചെയ്യണം. കമ്പനിയുടെ അടിസ്ഥാന വിവരങ്ങളും കമ്പനി ആക്ടിവിറ്റിയും മറ്റ് രേഖകളും നല്‍കുക. അപേക്ഷയുടെ വിവരങ്ങള്‍ പുനഃപരിശോധിക്കാനും സാധിക്കും. അപേക്ഷയുടെ നടപടിക്രമങ്ങളെ സംബന്ധിച്ച് മന്ത്രാലയം ടെക്സ്റ്റ് മെസ്സേജ് അയക്കും. അപേക്ഷ അംഗീകരിച്ചാല്‍ അറ്റസ്റ്റേഷനും കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷന്‍ ഇഷ്യു ചെയ്യാനും മന്ത്രാലയത്തിന്റെ ഏതെങ്കിലും ബ്രാഞ്ച് സന്ദര്‍ശിക്കാന്‍ അഭ്യര്‍ഥിച്ച് ടെക്സ്റ്റ് മെസ്സേജ് ലഭിക്കും. ഒറ്റ സന്ദര്‍ശനത്തിലൂടെ സ്ഥാപനം തുടങ്ങാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
മന്ത്രാലയത്തിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈന്‍ വഴിയാക്കിയിട്ടുണ്ട്. കൊമേഴ്‌സ്യല്‍ ലൈസന്‍സും രേഖകളും പുതുക്കാനും ഇഷ്യു ചെയ്യാനും കൊമേഴ്‌സ്യല്‍ കമ്പനി രേഖകള്‍ ലഭിക്കാനും കൊമേഴ്‌സ്യല്‍ പേര് തിരയാനും തുടങ്ങി നിരവധി സേവനങ്ങള്‍ ഇങ്ങനെ ലഭ്യമാണ്. അറബ് ലോകത്തെ മികച്ച മൊബൈല്‍ ഗവണ്‍മെന്റ് സര്‍വീസ് അവാര്‍ഡ് മന്ത്രാലയത്തിന് ഈയടുത്ത് ലഭിച്ചിരുന്നു.

Latest