Connect with us

Techno

സാംസംഗ് ഗ്യാലക്‌സി എസ്7 പുറത്തിറങ്ങി

Published

|

Last Updated

സാംസംഗിന്റെ ഗ്യാലക്‌സി എസ് സീരീസിലെ ഏറ്റവും പുതിയ മോഡലായ എസ്7 പുറത്തിറങ്ങി. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലാണ് സാംസംഗ് എസ്7, എസ്7 എഡ്ജ് മോഡലുകള്‍ കമ്പനി അവതരിപ്പിച്ചത്. തുടക്കത്തില്‍ തിരഞ്ഞെടുത്ത നഗരങ്ങളില്‍ മാത്രമാണ് പുതിയ ഹാന്‍ഡ്‌സെറ്റുകള്‍ ലഭിക്കുക. മാര്‍ച്ച് 11 മുതല്‍ ഫോണ്‍ വില്‍പനക്കെത്തും. ചൊവ്വാഴ്ച്ച മുതല്‍ പ്രീ ഓര്‍ഡര്‍ സ്വീകരിക്കും. പ്രീ ഓര്‍ഡല്‍ നല്‍കുന്നവരില്‍ ചിലര്‍ക്ക് ഗിയര്‍ വിആര്‍ ഹെഡ്‌സെറ്റും നല്‍കുന്നുണ്ട്.

ഇരു മോഡലുകളിലും 5.1 ഇഞ്ച് ക്യൂഎച്ച്ഡി സൂപ്പര്‍ അമലോഡ് ഡിസ്‌പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. ഗ്യാലക്‌സി എസ്7 രണ്ട് സ്‌റ്റോറേജ് വേരിയന്റിലാണ് പുറത്തിറക്കിയിരിക്കുന്നത്(32 ജിബി, 64ജിബി) മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി 200 ജിബി വരെ വികസിപ്പിക്കാം. രണ്ട് മോഡലുകളിലും 4 ജിബിയാണ് റാം. ഫോണ്‍ ചൂടാവുന്നത് പരിഹരിക്കാന്‍ ദ്രവ്യ ശീതീകരണ സാങ്കേതികതയും പുതിയ മോഡലുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

12 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 5 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമുണ്ട്. എസ്7ന് 3000 എംഎഎച്ചും എസ്7 എഡ്ജില്‍ 3600 എംഎഎച്ചുമാണ് ബാറ്ററി ലൈഫ്. ഇരു മോഡലുകളും പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയിഡ് 6.0 മാഷ്മലോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ്. ഫോണുകളുടെ വില സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.