രാജ്യസ്‌നേഹിയാകണമെങ്കില്‍ മകളെ വെടിവെച്ചുകൊല്ലണമെന്ന് ഡി രാജയോട് ബിജെപി നേതാവ്

Posted on: February 22, 2016 6:34 pm | Last updated: February 22, 2016 at 6:34 pm

H.Raja_ന്യൂഡല്‍ഹി: രാജ്യസ്‌നേഹിയാണെന്ന് തെളിയിക്കാന്‍ മകളെ വെടിവെച്ചു കൊല്ലണമെന്ന് സിപിഐ നേതാവ് ഡി രാജക്ക് ബിജെപി നേതാവ് എച്ച് രാജയുടെ ഉപദേശം. തന്റെ മകളാണ് ഇത്തരത്തിലുള്ള രാജ്യവിരുദ്ധ പ്രതിഷേധം നടത്തുന്നതെങ്കില്‍ അവളെ കൊല്ലുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റുകള്‍ രാജ്യ സ്‌നേഹികളാണെങ്കില്‍ രാജ്യ വിരുദ്ധമായ സംഭവത്തെ അവര്‍ പിന്തുണക്കുമായിരുന്നോ? രാഹുല്‍ ഗാന്ധിയും, ഡി രാജയും, സീതാറാം യെച്ചൂരിയും ജെഎന്‍യു വിഷയത്തെ പിന്തുണച്ചതോടെ അവരും രാജ്യ ദ്രോഹികാളായി മാറിയെന്ന് രാജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇസ്ലാമിക് സ്‌റ്റേറ്റിന്റെയും നക്‌സലൈറ്റുകളുടെയും കേന്ദ്രങ്ങളായി ജെഎന്‍യു മാറിയെന്നും തമിഴ്‌നാട് മന്ത്രി സഭയിലെ മുന്‍ അംഗവും കൂടിയായ എച്ച് രാജ ആരോപിച്ചു.