വരാണസി: ബനാറസ് ഹിന്ദു സര്‍വകലാശാല നല്‍കിയ ഹോണററി ഡോക്ടറേറ്റ് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിരസിച്ചു. സര്‍വകലാശാലയില്‍ ഒരു ചടങ്ങില്‍ സംബന്ധിക്കാനെത്തിയപ്പോഴാണ് മോഡിക്ക് ഡോക്ടറ്റേ് വാഗ്ദാനം ചെയ്യപ്പെട്ടത്. പരിപാടിയില്‍ പ്രസംഗം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും മെെക്ക് എടുത്ത് മോഡി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
തനിക്ക് ഡോക്ടറേറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ അത് താന്‍ നിരസിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. അവാര്‍ഡ് നിരസിച്ചതിന് വൈസ് ചാന്‍സലറോടും വിദ്യാഭ്യാസ വിചക്ഷണരോടും ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.