Connect with us

International

മാന്യമായ വിചാരണ ഉറപ്പ് നല്‍കിയാല്‍ യു എസില്‍ തിരിച്ചെത്തും: സ്‌നോഡന്‍

Published

|

Last Updated

മാഞ്ചസ്റ്റര്‍: മാന്യമായ വിചാരണ ഉറപ്പ് നല്‍കുകയാണെങ്കില്‍ അമേരിക്കയിലേക്ക് തിരിച്ചുവരുമെന്ന് എഡ്വേര്‍ഡ് സ്‌നോഡന്‍. ന്യൂഹാംഷെയറില്‍ തന്നെ പിന്തുണക്കുന്നവരുമായി സ്‌കൈപ് വഴി നടത്തിയ സംഭാഷണത്തിലാണ് സ്‌നോഡന്‍ ഇക്കാര്യം അറിയിച്ചത്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥനായിരുന്ന സ്‌നോഡന്‍ 2013ല്‍ അമേരിക്കയെ കുറിച്ച് ഞെട്ടിക്കുന്ന നിരവധി രഹസ്യ രേഖകള്‍ പുറത്തുവിട്ട ശേഷം രാജ്യം വിടുകയായിരുന്നു. അമേരിക്കന്‍ നിയമപ്രകാരം 30 വര്‍ഷം വരെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടിവരുന്ന കേസുകളാണ് ഇദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നത്. അമേരിക്കയിലേക്ക് തിരിച്ചുവരാനും ജയില്‍ശിക്ഷ അനുഭവിക്കാനും സ്‌നോഡന്‍ നേരത്തെയും സന്നദ്ധത അറിയിച്ചിരുന്നു.

Latest