അജ്ഞാത വാഹനം ബൈക്കിലിടിച്ച് കെഎസ്ആര്‍ടിസി കണ്ടക്ടര്‍ മരിച്ചു

Posted on: February 22, 2016 12:58 pm | Last updated: February 22, 2016 at 12:58 pm
SHARE

ferokeഫറോക്ക്: അജ്ഞാത വാഹനം ബൈക്കിലിടിച്ച് കെ എസ് ആര്‍ ട്ടി സി ബസ്സ് കണ്ടക്ടര്‍ മരിച്ചു. ഫറോക്ക് ചുങ്കം തോട്ടുപാടം മക്കാച്ചി മാളിയേക്കല്‍ അബുവിന്റെ മകന്‍ മുഹമ്മദ് ഷഫീഖ് (42) ആണ് മരിച്ചത്.കോഴിക്കോട് കെ എസ് ആര്‍ ട്ടി സി ഡിപ്പോയില്‍ നിന്നും ജോലി കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ കുണ്ടായിത്തേട് ദേശീയപാതയിലെ കൊടുംവളവില്‍ വെച്ച് തിങ്കളാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ അജ്ഞാത വാഹനം ഷഫീഖ് സഞ്ചരിച്ച ബൈക്കില്‍ ഇടിക്കുകയായിരുന്നു. അഞ്ചു മണിയോടെ മത്സ്യതൊഴിലാളികളാണ് അപകടം നടന്ന വിവരം അറിയുന്നത്. ഇതിനിടക്ക് മണിക്കൂറുകളോളം റോഡില്‍ കിടന്ന ഷഫീക്കിന്റെ ശരീരത്തിലൂടെ നിരവതി വാഹനങ്ങള്‍ കയറിയിറങ്ങി അരയ്ക്ക് മുകളില്‍ തിരിച്ചറിയാത്തവിതം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. 5.45 ഓടെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ആറു മണിയോടെ മീഞ്ചന്ത ഫയര്‍സ്‌റ്റേഷനില്‍ നിന്നും എത്തിയ ഫയര്‍ എന്‍ജിന്‍ റോഡ് ശുദ്ധീകരിച്ചു.സഫിയയാണ് മാതാവ് .ഭാര്യ: റുബീന. മക്കള്‍: ഷമീം ,സഫ. ഏകസഹോദരി : റംല.മെഡിക്കല്‍ കോളേജിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഇന്നലെ വൈകുന്നേരം 4 മണിയോടെ കബറടക്കം പേട്ട മഹല്ല് ജുമാ മസ്ജിദില്‍ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here