ജെ എന്‍ യു പ്രശ്‌നം: കേന്ദ്ര സര്‍ക്കാര്‍ ഉത്തരവാദിത്തം നിര്‍വഹിക്കണം- തുറാബ് തങ്ങള്‍

Posted on: February 22, 2016 11:46 am | Last updated: February 22, 2016 at 11:46 am
SHARE

thurab thangalകോഴിക്കോട്: രാജ്യത്തെ പൗരന്‍മാര്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ബലം പ്രയോഗിച്ച് അടിച്ചമര്‍ത്താനുള്ള ഭരണകുട താത്പര്യമാണ് ജെ എന്‍ യു പ്രശ്‌നങ്ങള്‍ വഷളാക്കുന്നതെന്ന് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍. മത-ജാതി-രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി നീതി നടപ്പാക്കേണ്ട ഭരണകൂടം ഉത്തരവാദിത്തം നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. എസ് വൈ എസ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുവാജഹ സോണ്‍ പര്യടന പരിപാടി ബാലുശ്ശേരിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങള്‍. റശീദ് സഖാഫി കുറ്റിയാടി അധ്യക്ഷത വഹിച്ചു. മുഹമ്മദലി സഖാഫി വള്ളിയാട് പ്രസംഗിച്ചു.
നരിക്കുനി ഉപ്പേരാസ് ഓഡിറ്റോറിയത്തില്‍ നടന്ന മുവാജഹ ടി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ കെ ആലിക്കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. ശുക്കൂര്‍ സഖാഫി വെണ്ണക്കോട് വിഷയാവതരണം നടത്തി. അഫ്‌സല്‍ കോളാരി, പി വി അഹമ്മദ് കബീര്‍ പ്രസംഗിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഉമര്‍ മാങ്ങാടിന്റെ അധ്യക്ഷതയില്‍ നാസര്‍ സഖാഫി കരീറ്റിപറമ്പ് ഉദ്ഘാടനം ചെയ്തു. കെ അബ്ദുല്‍ കലാം വിഷയാവതരണം നടത്തി. സയ്യിദ് മുല്ലക്കോയ തങ്ങള്‍ പ്രസംഗിച്ചു. ജില്ലാ സമാപന കേന്ദ്രമായ കോഴിക്കോട് നോര്‍ത്ത് സോണില്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ചെറുവാടി വിഷയാവതരണം നടത്തി. മുക്കം, കുന്ദമംഗലം, കോഴിക്കോട് സൗത്ത്, ഫറൂക്ക് സോണുകളില്‍ ജില്ലാ ഭാരവാഹികള്‍ വെള്ളിയാഴ്ച പര്യടനം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here