Connect with us

National

കന്‍ഹയ്യ കുമാറിനെതിരായ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റിലായ ജെഎന്‍യു യൂണിയന്‍ പ്രസിഡണ്ട് കനയ്യ കുമാറിനും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രഫ. എസ്.എ.ആര്‍. ഗീലാനിക്കും എതിരേയുള്ള കോടതിയ ലക്ഷ്യ ഹര്‍ജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ചീഫ് ജസ്റ്റീസ് ടി.എസ്. ഠാക്കൂര്‍ ഉള്‍പ്പെട്ട ബെഞ്ചാണു കേസ് പരിഗണിക്കുക. കനയ്യയുടെനേതൃത്വത്തില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം നടത്തിയത് കോടതിയലക്ഷ്യമാണെന്നാരോപിച്ച് ഒരു അഭിഭാഷകനാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

കനയ്യ കുമാറിന്റെ ജാമ്യഹര്‍ജിയില്‍ വെള്ളിയാഴ്ച സുപ്രീംകോടതി വിധി പറയുമെന്നു കരുതിയെങ്കിലും അന്ന് കേസ് പരിഗണിച്ചിരുന്നില്ല. ഹൈക്കോടതിയെ സമീപിക്കാതെ ആദ്യം മേല്‍ക്കോടതിയില്‍ ഹര്‍ജി നല്കിയതു ശരിയല്ലെന്നതായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന്
സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.

Latest