Connect with us

International

പാക്കിസ്ഥാനില്‍ ഭൂചലനം: ആളപായമില്ല

Published

|

Last Updated

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഞായറാഴ്ച കൈബര്‍ പാഖ്ത്വുഖ്വ പ്രവിശ്യയിലും പെഷാവാറിലുമാണ് ഭൂകമ്പം അനുഭവപ്പെട്ടത്.

അഫ്ഗാനിസ്ഥാനിലെ ഹിന്ദുക്കുഷ് മലനിരകളില്‍ 157 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് പാക് കാലാവസ്ഥാ പഠനകേന്ദ്രം അറിയിച്ചു. ഭൂചലനത്തില്‍ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.