Connect with us

Gulf

വായനക്കൂട്ടം ഒഎന്‍വി കുറുപ്പ് അനുസ്മരണം നടത്തി

Published

|

Last Updated

ജിദ്ദ: “മാനവികതയുടെ കവി” എന്ന തലക്കെട്ടില്‍ വായനക്കൂട്ടം ഒ.എന്‍.വി അനുസ്മരണം സംഘടിപിച്ചു. സാഹിത്യകാരന്മാര്‍ക്ക് കവിതയും സാഹിത്യമൊക്കെ പുറത്ത് വരണമെങ്കില്‍ എന്തെങ്കിലും ചേരുവകളുണ്ടങ്കില്‍ മാത്രമേ നടക്കൂ എന്നുള്ള പൊതുധാരണ മാറ്റികുറിച്ച നല്ല സ്വഭാവത്തിന്റെ ഉടമയായിരുന്നു ഒഎന്‍വിയെന്നും അദ്ദേഹത്തിന്റെ ഈ പരിശുദ്ധത സ്വന്തം കുടുംബ ജീവിതത്തിലും, സാമൂഹിക ജീവിതത്തിലും വ്യക്തി ജീവിതത്തിലും ഒരേപോലെ പരിശുദ്ധനാക്കിയ വ്യക്തിത്വത്തിന്റെ ഉടമകൂടിയായിരുന്ന ഒഎന്‍വി എപ്പോഴും പുഞ്ചിരിയോടെ മാത്രമേ കാണാന്‍ കഴിയൂയെന്നും ഗോപി നെടുങ്ങാടി അഭിപ്രായപെട്ടു.
ഭൂമിക്കൊരു ചരമഗീതം പോലുള്ള പ്രകൃതി സ്‌നേഹത്തിന്റെ കവിതകള്‍ എഴുതുക മാത്രമല്ല പ്രകൃതി സ്‌നേഹം വ്യക്തമായി പ്രകടിപ്പിച്ചുകൊണ്ട് അതിനായി സമരം ചെയ്ത നേതാവാണ് ഒഎന്‍വി കുറുപ്പെന്ന് അദ്ദേഹത്തിന്റെ വ്യത്യസ്തമായ കവിതകളുടെ ഈരടികള്‍ ആലപിച്ചു കൊണ്ട് മുഹമ്മദ് കുട്ടി എളംമ്പിലാകോട് സദസ്സുമായി പങ്ക് വെച്ചു.
തിരുവനന്തപുരം സര്‍വകലാശാലയിലെ മഹാഗണി മരങ്ങള്‍ വെട്ടിമാറ്റാന്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയപ്പോള്‍ ആ ഉത്തരവിനെതിരെ അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണന് കത്തെഴുതി, കവിതകളെഴുതി ആ തീരുമാനത്തെ മാറ്റിക്കാന്‍ മുന്നോട്ടുവന്ന ആര്‍ജവം പ്രക്രതി സ്‌നേഹത്തിന്റെ ഭാഗമായിരുന്നെന്നും സ്വന്തം ഭൗതിക ശരീരം ദഹിപ്പിക്കരുതെന്നും അടക്കം ചെയ്യാന്‍ പറഞ്ഞതായും മുഹമ്മദ് ഷുഹൈബ് അഭിപ്രായപ്പെട്ടു.
രാഷ്ട്രീയം ഒഎന്‍വിക്ക് അന്യമായിരുന്നു, തിരുവനന്തപുരത്ത് മത്സരിച്ചു തനിക്കേറ്റ തോല്‍വിയെ നിരൂപിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത് കവി ജീവിക്കുന്നത് ജന ഹൃദയങ്ങളിലാണ് പക്ഷെ രാഷ്ട്രീയക്കാര്‍ ജീവിക്കുന്നത് ജനങ്ങളുടെ ഇടയിലാണ്. അത് തുറന്നു പറയാന്‍ ആര്‍ജവം കാണിച്ച രാഷ്ട്രീയക്കാരന്‍ കൂടിയാണ് ഒഎന്‍വിയെന്ന് ഷിബു തിരുവനന്തപുരം പറഞ്ഞു.
കവി, സാമൂഹ്യ പരിഷ്‌കര്‍ത്താവ്, കോളേജ് അദ്ധ്യാപകന്‍, രാഷ്ട്രീയം തുടങ്ങി എല്ലാനിലയിലും അദ്ദേഹം ഏറ്റെടുത്ത കര്‍ത്തവ്യങ്ങളില്‍ ഒരു ഒഎന്‍വി ടച്ച് പതിപ്പിച്ചു കൊണ്ടാണ് കേരളത്തോട് വിടപറഞ്ഞത്.
കെസി അബ്ദുറഹ്മാന്‍ അദ്ധ്യക്ഷത വഹിച്ചു. ബിലാല്‍ ഹനീഫ, കോയ ചെറൂപ്പ, അരുവി മോങ്ങം കവിതകള്‍ ആലപിച്ചു. സാജിര്‍ കുറ്റൂര്‍ സ്വാഗതവും റഹീം ചെറൂപ്പ നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest