ബിനോയ് വിശ്വത്തെ ആക്രമിച്ച സംഭവം ആര്‍എസ്എസ് ഫാസിസത്തിന് തെളിവ്: നവയുഗം

Posted on: February 21, 2016 6:14 pm | Last updated: February 21, 2016 at 6:14 pm
SHARE

ദമ്മാം: പട്യാല കോടതിയില്‍ വെച്ച് മുന്‍മന്ത്രിയും സിപിഐ ദേശീയ നേതാവുമായ ബിനോയ് വിശ്വത്തെയും, എഐഎസ്എഫ് നേതാക്കളെയും, ജെഎന്‍യു അദ്ധ്യാപകരെയും വിദ്യാര്‍ഥികളെയും മാധ്യമ പ്രവര്‍ത്തകരെയും ആര്‍എസ്എസ് ഗുണ്ടകള്‍ ആക്രമിച്ച സംഭവത്തില്‍ നവയുഗം സാംസ്‌കാരികവേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഭരണസംവിധാനത്തെ ദുരുപയോഗപ്പെടുത്തി, എതിര്‍പാര്‍ട്ടിക്കാരെ കള്ളകേസില്‍ കുടുക്കി അറസ്റ്റ് ചെയ്യിക്കുക മാത്രമല്ല, രാജ്യത്തെ നിക്ഷ്പക്ഷമായ സ്വാഭാവിക കോടതിനടപടികളെ തടസ്സപ്പെടുത്തി നീതിന്യായവ്യവസ്ഥയെ വരെ വെല്ലുവിളിയ്ക്കുന്ന ധാര്‍ഷ്ട്യം നിറഞ്ഞ ഫാസിസ്റ്റ് പെരുമാറ്റരീതിയിലേയ്ക്ക് സംഘപരിവാര്‍ നീങ്ങുന്നത് ഇന്ത്യ എന്ന ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്തിനു തന്നെ ഭീക്ഷണിയാണെന്നും നവയുഗം സാംസ്‌കാരികവേദി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here