അക്ബര്‍ കക്കട്ടില്‍ അനുശോചനം

Posted on: February 21, 2016 6:04 pm | Last updated: February 21, 2016 at 6:04 pm
SHARE

റിയാദ്: പ്രശസ്ത ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന അക്ബര്‍ കക്കട്ടിലിന്റെ നിര്യാണത്തില്‍ ചില്ല സര്‍ഗവേദി അനുശോചിച്ചു. പ്രതിപാദ്യത്തിനനുസരിച്ച് വളരെ ഗൗരവാഹമായും ചിലപ്പോള്‍ നിശിതമായ ആക്ഷേപഹാസ്യരൂപത്തിലും മാറിമാറി എഴുതുന്ന അപൂര്‍വ്വം എഴുത്തുകാരനെയാണ് മലയാളത്തിന് നഷ്ടമായത്. ഭാഷയില്‍ അകൃത്രിമതയും വേറിട്ട ശൈലിയും പുലര്‍ത്തിപോന്ന അക്ബര്‍ കക്കട്ടിലിന്റെ രചനകള്‍ മറവിയുടെ ശൂന്യതയില്‍ വിലയം പ്രാപിക്കാതെ മലയാളിയുടെ വായനാലോകത്ത് എന്നെന്നും നിലനില്‍ക്കും.