Connect with us

Gulf

പേരോടിന് അബുദാബിയുടെ ആദരം

Published

|

Last Updated

അബുദാബി : സമസ്ത കേരള സുന്നി യുവജനസംഘം സംസ്ഥാന പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫിക്ക് അബുദാബിയുടെ ആദരം . അബുദാബി ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, കര്‍ണാടക കള്‍ച്ചറല്‍ ഫൗണ്ടേഷന്‍, തുടങ്ങിയ സുന്നി സംഘടനകളുടെ നേതൃത്വത്തിലാണ് അബുദാബി ഐസിഎഫ് ഓഫീസില്‍ വെച്ച് സീകരണം നല്‍കിയത്. പി വി അബൂബക്കര്‍ മൗലവി അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം ജില്ലാ സുന്നി യുവജനസംഘം പ്രസിഡന്റ് സിദ്ദീഖ് സഖാഫി നേമം ഉല്‍ഘാടനം ചെയ്തു. പേരോട് അബ്ദുള്‍ റഹ്മാന്‍ സഖാഫിയെ അബുദാബിയിലെ സുന്നീ സംഘടനാ നേതാക്കള്‍ പൊന്നാട അണിയിച്ച് ആദരിച്ചൂ. ഹമീദ് ഈശ്വരമംഗലം ,ഹമീദ് പരപ്പ, ഉമര്‍ മൗലവി, ഹംസ അഹ്‌സനി , സലാം മാസ്റ്റര്‍, നാസര്‍ മാസ്റ്റര്‍, ലത്തീഫ് ഹാജി, സിദ്ദീഖ് അന്‍വരി, ഉസ്മാന്‍ സഖാഫി, എന്നിവര്‍ സംബന്ധിച്ചു

---- facebook comment plugin here -----

Latest