തന്നെയും സര്‍ക്കാരിനേയും തകര്‍ക്കാന്‍ ഗൂഢാലോചന: പ്രധാനമന്ത്രി

Posted on: February 21, 2016 5:00 pm | Last updated: February 22, 2016 at 1:59 pm
SHARE

modiഭുവനേശ്വര്‍: തന്നെയും സര്‍ക്കാരിനേയും തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗൂഢാലോചനയ്ക്ക് പിന്നില്‍ വിദേശ സഹായം പറ്റുന്ന എന്‍ജിഒകള്‍. എന്‍ജിഒകളോട് വിദേശ സഹായം സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു. ഒഡീഷയില്‍ കര്‍ഷകറാലിയില്‍ പങ്കെടുക്കവെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇത്തരത്തില്‍ പ്രതികരിച്ചത്. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് പ്രധാനമന്ത്രിയുടെ ഈ പ്രതികരണമെന്നത് ശ്രദ്ധേയമാണ്
ചായവില്‍പനക്കാരന്‍ പ്രധാനമന്ത്രിയായത് ചിലര്‍ക്ക് അംഗീകരിക്കാനായിട്ടില്ല. എന്‍ജിഒകളോട് അവരുടെ അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ മുതലാണ് മോദിയെയും കേന്ദ്രസര്‍ക്കാരിനെയും തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. എന്നിരുന്നാലും എന്‍ജിഒകള്‍ക്ക് എവിടെനിന്നു പണം വരുന്നെന്നും എന്തിന് ചെലവഴിക്കുന്നെന്നും അറിയാന്‍ സര്‍ക്കാരിന് അവകാശമുണ്ട്. എല്ലാ സമയത്തും തനിക്കെതിരേ ആരോപണങ്ങള്‍ ഉയരുന്നു. അപമാനിച്ച് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നില്‍ മുട്ടുമടക്കില്ല. വിദേശയാത്രകള്‍ ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ഇതിനാലാണ്-മോദി ആരോപിച്ചു. രാജ്യത്തെ കൊള്ളയടിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മോദി കൂട്ടിച്ചേര്‍ത്തു.

LEAVE A REPLY

Please enter your comment!
Please enter your name here