Connect with us

Gulf

കൊച്ചു ഗായിക ശ്രദ്ധേയയാകുന്നു

Published

|

Last Updated

ഷാര്‍ജ:കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കണ്ണീര്‍ക്കഥ പറയുന്ന മലയാള സിനിമ അമീബയിലെ കൊച്ചുഗായിക ശ്രദ്ധേയയാകുന്നു.
ഷാര്‍ജ ഔര്‍ഓണ്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ആറാം തരം വിദ്യാര്‍ഥിനിയും മലയാളിയുമായ ഹരിത ഹരീഷാണ് ശ്രദ്ധേയയാകുന്നത്.

എന്‍ഡോസള്‍ഫാന്‍ തളിച്ചതിനെത്തുടര്‍ന്ന് കുട്ടികളടക്കമുള്ള ആയിരക്കണക്കിനു ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. സിനിമയിലെ നാലു മിനുട്ട് മാത്രം ദൈര്‍ഘ്യമുള്ള ഏക ഗാനം പാടിയത് ഹരിത ഹരീഷാണ്. അതുകൊണ്ടുതന്നെയാണ് പതിനൊന്നുകാരിയായ ഈ കൊച്ചുകലാകാരി ശ്രദ്ധനേടിയത്.

ഷാര്‍ജ റൂളേഴ്‌സ് കോര്‍ട്ടിലെ ബാലചന്ദ്രന്‍ തെക്കന്‍മാറാണ് ഗാനമെഴുതിയത്. കുട്ടികളടക്കമുള്ളവരുടെ ദുരിതം എടുത്തുകാട്ടുന്നതാണ് ഓരോ വരികളും. പ്രദര്‍ശനം തുടങ്ങിയ സിനിമ ഇതിനകം തന്നെ പ്രേക്ഷക മനസ്സ് കീഴടക്കിയിട്ടുണ്ട്. ഓപ്പം ഗായികയായ ഹരിതയും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടംനേടി.
മനോജ് കാനെയാണ് സംവിധാനം ചെയ്തത്. എന്‍ഡോസള്‍ഫാന്‍ ബാധിതരുടെ ദുരിതം അപ്പാടെ തുറന്നുകാണിക്കപ്പെടുന്നുവെന്നതിനാല്‍ സിനിമയും ശ്രദ്ധേയമായിട്ടുണ്ട്.

ഇതിനകം 24 ഓളം ആല്‍ബങ്ങളിലും മൂന്നു സിനികളിലും പാടിക്കഴിഞ്ഞ ഹരിത നാലാം വയസ്സിലാണ് ഗാനാലാപനം തുടങ്ങിയത്. നിരവധി സിനിമകളില്‍ പാടാനുള്ള അവസരവും തേടിയെത്തിയിട്ടുണ്ട്. കുഞ്ഞുനാളില്‍ തന്നെ സംഗീതത്തോട് അതീവ താത്പര്യമുണ്ടായിരുന്നതിനാല്‍ രക്ഷിതാക്കള്‍ പരിശീലനത്തിനു ശ്രദ്ധപുലര്‍ത്തി.
യു എ ഇയിലും നാട്ടിലും നിരവധി സംഗീത പരിപാടികളില്‍ പങ്കെടുത്ത് പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയിട്ടുള്ള ഹരിത കാസര്‍കോട് പര

Latest