തമിഴ്‌നാട്ടില്‍ 10 പ്രതിപക്ഷ എംഎല്‍എമാര്‍ രാജിവെച്ചു

Posted on: February 21, 2016 4:08 pm | Last updated: February 21, 2016 at 4:08 pm
SHARE

tnചെന്നൈ: തമിഴ്‌നാട്ടില്‍ 10 എംഎല്‍എമാര്‍ രാജിവച്ചു. വിജയകാന്തിന്റെ പാര്‍ട്ടിയായ ഡിഎംഡികെയിലെ എട്ട് എംഎല്‍എമാരും പിഎംകെ, പുതിയ തമിഴകം എന്നീ പാര്‍ട്ടികളിലെ രണ്ട് എംഎല്‍എമാരുമാണു രാജിവച്ചത്. സ്പീക്കര്‍ പി. ധനപാലിനാണ് ഇവര്‍ രാജി സമര്‍പ്പിച്ചത്. രാജിവച്ച 10 പേരും എഐഎഡിഎംകെയില്‍ ചേരുമെന്നാണു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ കുറേ കാലമായി ഇവര്‍ പാര്‍ട്ടിയില്‍നിന്ന് അകന്ന് പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയായിരുന്നു. 29 എംഎല്‍എമാരുള്ള ഡിഎംഡികെ ആയിരുന്നു തമിഴ്‌നാട്ടിലെ മുഖ്യപ്രതിപക്ഷം