Connect with us

Gulf

മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ വീതി കൂട്ടിയ ഭാഗം 26ന് തുറക്കും

Published

|

Last Updated

ദുബൈ: മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ വീതി കൂട്ടിയ ഭാഗം 26 (വെള്ളി)ന് തുറക്കുമെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറലും ബോര്‍ഡ് ഓഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ചെയര്‍മാനുമായ മതര്‍ അല്‍ തായര്‍ അറിയിച്ചു. ഈ മേഖലയില്‍ ഏഴ് കിലോമീറ്റര്‍ നീളത്തില്‍ ഇരു ദിശകളിലുമായി നിലവിലുണ്ടായിരുന്ന മൂന്ന് വരി വീതമുള്ള പാത ആറു വരിയായി വികസിപ്പിച്ചാണ് റോഡ് പൂര്‍ത്തീകരിച്ചിരിക്കുന്നത്. അല്‍ മക്തൂം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് മുതല്‍ ജബല്‍ അലി ലെഹ്ബാബ് വരെയുള്ള ഭാഗമാണ് വീതി കൂട്ടി വികസിപ്പിച്ചത്. 22.7 കോടി ദിര്‍ഹം ചെലവഴിച്ചാണ് പണി പൂര്‍ത്തീകരിക്കുന്നത്.

വടക്കുഭാഗത്ത് അറേബ്യന്‍ ബ്രാഞ്ചസ് ഇന്റര്‍ ചെയ്ഞ്ചിന്റെ അതിരിലുള്ള അല്‍ഹൂദ് ജംഗ്ഷന്‍ പ്രൊജക്ടും ഇത്തിഹാദ് റെയില്‍ ട്രാക്കിന്റെ സമീപത്തുള്ള ജംഗ്ഷനില്‍ ഫ്രീ ഫ്‌ളൈ ഓവറും പദ്ധതിയുടെ ഭാഗമായി നിര്‍മിച്ചിട്ടുണ്ടെന്നും അല്‍ തായര്‍ പറഞ്ഞു. ദുബൈയിലെ ഗതാഗതം സുഗമമാക്കാനാണ് നിരവധി റോഡ് വികസന പദ്ധതികളുമായി ആര്‍ ടി എ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.