Connect with us

Gulf

ശൈഖ് ഹംദാന്‍ യോഗ പ്രദര്‍ശനത്തില്‍ പങ്കെടുത്തു

Published

|

Last Updated

ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം യോഗ പ്രദര്‍ശന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍

ദുബൈ: ദുബൈ കിരീടാവകാശിയും എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം യോഗ പ്രദര്‍ശന പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം ദുബൈ ഡൗണ്‍ ടൗണിലാണ് പ്രശസ്ത ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെയും യോഗാചാര്യന്മാരുടെയും നേതൃത്വത്തില്‍ യോഗ പ്രചാരണാര്‍ഥം പ്രദര്‍ശന പരിപാടി സംഘടിപ്പിച്ചത്. നൂറുകണക്കിനാളുകളായിരുന്നു പ്രദര്‍ശന യോഗയുടെ ഭാഗമായത്. കായിക മത്സരങ്ങളിലും ശരീര സംരക്ഷണം ഉറപ്പാക്കുന്ന മറ്റു പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് ഹംദാന്റെ സന്ദര്‍ശനം യോഗക്കെത്തിയവര്‍ക്ക് ആവേശമായി. യോഗയില്‍ പങ്കെടുക്കാനെത്തിയ കുട്ടികളോട് സല്ലപിക്കാനും ശൈഖ് ഹംദാന്‍ സമയം കണ്ടെത്തി.