യുഎസ്സിലെ മിഷിഗണിലുണ്ടായ വെടിവെപ്പില്‍ ആറുപേര്‍ മരിച്ചു

Posted on: February 21, 2016 1:57 pm | Last updated: February 21, 2016 at 1:57 pm

U Sഷിക്കാഗോ: യുഎസിലെ മിഷിഗണില്‍ ശനിയാഴ്ച രാത്രിയുണ്ടായ വെടിവയ്പില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മിഷിഗണിലെ കലാമാസൂ കൗണ്ടിക്കടുത്താണ് വെടിവയ്പുണ്ടായത്. വിവിധ സ്ഥലങ്ങളില്‍ അക്രമി വെടിവയ്പു നടത്തിയതായും റിപ്പോര്‍ട്ടുണ്ട്. വെടിവയ്പില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും എട്ടു വയസുള്ള കുട്ടിയും കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തുടക്കത്തില്‍ ടെക്‌സസിലെ ക്രാക്കര്‍ ബാരല്‍ റെസ്റ്ററന്റില്‍ വെടിവയ്പ് നടത്തിയ അക്രമി ഇതിനുശേഷം കലാമാസുവിലെ ഒരു കാര്‍ ഷോറൂമിലും വെടിവയ്പ് നടത്തി. റെസ്റ്ററന്റില്‍ നാലു പേരും കാര്‍ ഷോറൂമില്‍ രണ്്ടു പേരുമാണ് മരിച്ചത്. കാക്കര്‍ ബാരല്‍ റെസ്റ്ററന്റിന്റെ കാര്‍ പാര്‍ക്കിംഗിലുണ്ടായിരുന്നവര്‍ക്കു നേര്‍ക്കും അക്രമി വെടിയുതിര്‍ത്തു.

ഏകദേശം 50 വയസിന് അടുത്തുള്ള പുരുഷനാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ നല്‍കുന്ന സൂചന. എസ്‌യുവി കാറിലെത്തിയാണ് ഇയാള്‍ വെടിവയ്പ് നടത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്‌